ഇനി പിള്ളേരുടെ വണ്ടിയില്‍ കറങ്ങാം, പെട്രോളും ലാഭം: സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി സമീറ റെഡ്ഡി

ഒരു കാലത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ താരസുന്ദരികളില്‍ പ്രമുഖയായിരുന്നു സമീറ റെഡ്ഡി. വിവാഹശേഷം സിനിമയില്‍നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യല്‍ മീഡയയില്‍ താരം നിറസാന്നിദ്ധ്യമാണ്. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സമീറ. പെട്രോള്‍ വില വര്‍ധനവിനെ ട്രോളിക്കൊണ്ടാണ്…

ഒരു കാലത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ താരസുന്ദരികളില്‍ പ്രമുഖയായിരുന്നു സമീറ റെഡ്ഡി. വിവാഹശേഷം സിനിമയില്‍നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യല്‍ മീഡയയില്‍ താരം നിറസാന്നിദ്ധ്യമാണ്. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സമീറ.

പെട്രോള്‍ വില വര്‍ധനവിനെ ട്രോളിക്കൊണ്ടാണ് താരത്തിന്റെ പുതിയ വീഡിയോ. പെട്രോള്‍ വില 100 മുതല്‍ 116 വരെ ആയി. ഇനി പുറത്തുപോകാന്‍ മമ്മിക്ക് പുതിയ വണ്ടി എന്ന രീതിയിലാണ് വീഡിയോ.

ബോഡി ഷെയ്മിങിന്റെ പേരിലും സമീറ മുമ്പ് വലിയ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്. ‘സീറോ സൈസ്’ കാത്തുസൂക്ഷിക്കാന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് താന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിനെക്കാള്‍ സന്തോഷം ഇപ്പോഴാണെന്നുമെല്ലാം സൈബര്‍ ആക്രമണങ്ങള്‍ക്ക് സമീറ പരസ്യമായി മറുപടി നല്‍കിയത്. വിമര്‍ശനങ്ങളൊന്നും മൈന്‍ഡ് ചെയ്യാതെ സമീറ സൈബറിടത്തില്‍ സജീവമാണ്.