ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കുന്നു..! ഫോട്ടോകളുമായി സമീറ റെഡ്ഡി

ആരാധകരുടെ പ്രിയ നടിയാണ് സമീറ റെഡ്ഡി. ഇപ്പോള്‍ സിനിമാ രംഗത്ത് താരം സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് സമീറ. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും ഫോട്ടോകളുമായി എപ്പോഴും സമീറ ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ചില…

ആരാധകരുടെ പ്രിയ നടിയാണ് സമീറ റെഡ്ഡി. ഇപ്പോള്‍ സിനിമാ രംഗത്ത് താരം സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് സമീറ. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും ഫോട്ടോകളുമായി എപ്പോഴും സമീറ ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ചില പരസ്യ ചിത്രങ്ങളും സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളുമായി തിരക്കിലായ താരം മറ്റുള്ളവര്‍ക്ക് തന്റെ ജീവിതം കൊണ്ട് നല്‍കുന്ന മോട്ടിവേഷന്‍ ചെറുതല്ല..

താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെ കുറിച്ചെല്ലാം താരം ഇതിന് മുന്‍പും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വീണ്ടും തന്റെ ആരാധകരോട് ചിലത് പറഞ്ഞ് എത്തിയിരിക്കുകയാണ് സമീറ. ഞാന്‍ എന്റെ ശരീരത്തെ ഒരുപാട് സ്‌നേഹിക്കുന്നു എന്ന് പറഞ്ഞാണ് സമീറ ഈ കുറിപ്പ് തുടങ്ങുന്നത്. ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കുന്നു, ഞാന്‍ എന്റെ ശരീരത്തോട് ദയയുള്ളവളാണ്. ലോകം എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ഓര്‍ത്ത് ആശങ്കാകുലയായി ഞാന്‍ വര്‍ഷങ്ങള്‍ പാഴാക്കി.

ഇവിടെയെത്താന്‍ എനിക്ക് ഇത്രയും സമയമെടുത്തു, അതോടൊപ്പം ഞാന്‍ നന്ദിയുള്ളവനാണ് എന്റെ സെല്ലുലൈറ്റ്‌വളവുകള്‍ ഉപയോഗിച്ച് ക്യാമറയ്ക്ക് മുന്നില്‍ ഞാന്‍ ഒരിക്കലും സുഖമായിരുന്നില്ല. ശരീരങ്ങള്‍ മാറുന്നു, ആരോഗ്യകരമായ സന്തോഷകരമായ ഒന്നിനുവേണ്ടി നാം കൂടുതല്‍ മനസ്സിലാക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട് നിങ്ങളുടെ പക്കലുള്ളത് കൊണ്ട്

 

View this post on Instagram

 

A post shared by Sameera Reddy (@reddysameera)

ക്രിയാത്മകമായി പ്രവര്‍ത്തിക്കുക, പ്രതീക്ഷിക്കുന്നതല്ലെന്നും താരം ഫോട്ടോകള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നു. താരത്തിന്റെ ഈ വാക്കുകള്‍ ഒരുപാട് പേര്‍ക്കുള്ള പ്രചോദനമാണെന്നാണ് ആരാധകര്‍ കമന്റുകള്‍ അറിയിച്ച് പറയുന്നത്.