വാപ്പച്ചിയല്ലാതെ പിന്നാര് പങ്കുവെയ്ക്കും ഇതെല്ലാം..! ദുല്‍ഖര്‍ ചിത്രത്തിന്റെ തീയറ്റര്‍ ലിസ്റ്റുമായി മമ്മൂക്ക..!

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ തെലുങ്ക് സിനിമ സീതാരാമം നാളെ റിലീസാകാനിരിക്കെ മമ്മൂക്ക സിനിമയുടെ കേരളത്തിലെ തീയറ്റര്‍ റിലീസ് ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ്. തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ റിലീസ് ആണ് ദുല്‍ഖറിന്റെ പുതിയ…

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ തെലുങ്ക് സിനിമ സീതാരാമം നാളെ റിലീസാകാനിരിക്കെ മമ്മൂക്ക സിനിമയുടെ കേരളത്തിലെ തീയറ്റര്‍ റിലീസ് ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ്. തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ റിലീസ് ആണ് ദുല്‍ഖറിന്റെ പുതിയ ചിത്രം. ഇപ്പോഴിതാ സിനിമയുടേ കേരളത്തിലെ തീയറ്റര്‍ ലിസ്റ്റാണ് മമ്മൂക്ക തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്ത് വിട്ടിരിക്കുന്നത്. ദുല്‍ഖര്‍ ചിത്രത്തിന് കേരളത്തിലെ എല്ലാ തീയറ്റുകളും ഒരുങ്ങിക്കഴിഞ്ഞു.

തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ട്. എന്നാല്‍ തെലുങ്ക് കുറച്ച് തീയറ്ററുകളില്‍ മാത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ മമ്മൂക്ക പുറത്ത് വിട്ട തീയറ്റര്‍ ലിസ്റ്റിന് അടിയില്‍ സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകര്‍ മറ്റ് രസകരമായ കമന്റുകളും പങ്കുവെയ്ക്കുന്നുണ്ട്. ഇക്കാ.. ദുല്‍ഖര്‍ പിന്നേയും ഫോണ്‍ അടിച്ച് മാറ്റിയോ എന്നാണ് കമന്റുകള്‍ വരുന്നത്.

ദുല്‍ഖര്‍ ചിത്രം കുറുപ്പിന്റെ ട്രെയിലര്‍ വാപ്പച്ചിയുടെ ഫോണ്‍ അടിച്ച് മാറ്റി ഞാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത് എന്ന് ദുല്‍ഖര്‍ മുന്‍പ് തുറന്ന് സമ്മതിച്ചതാണ്. ഇപ്പോഴിതാ ദുല്‍ഖറിന്റെ സിനിമയുടെ തീയറ്റര്‍ ലിസ്റ്റ് മമ്മൂക്ക പുറത്ത് വിട്ടതോടെ വീണ്ടും അടിച്ച് മാറ്റിയോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇക്കോയ് ആ പുള്ള പിന്നേം ഫോണ്‍ എടുത്തണ്ട്ട്ട..വീണ്ടും മൊബൈല്‍ എടുത്തു അല്ലെ..മകനെ പിന്നെ അച്ഛന്‍ സപ്പോര്‍ട്ട് ചെയ്യണ്ടേ..

ആശംസകള്‍.. കുഞ്ഞിക്കാ വാപ്പാന്റെ ഫോണ്‍ തിരിച്ച് കൊടുക്ക്… ദുല്‍ഖര്‍ വീണ്ടും ഫോണ്‍ പൊക്കി..എന്നെല്ലമാണ് മമ്മൂക്ക പങ്കുവെച്ച പോസ്റ്റിന് അടിയില്‍ വരുന്ന കമന്റുകള്‍. അതേസമയം, ദുല്‍ഖറിന്റെ ഏറ്റവും പുതിയ റൊമാന്റിക് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, ഹനു രാഘവപ്പുടിയാണ്. ചിത്രത്തില്‍ ലഫ്റ്റനന്റ് റാം എന്നാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സീത എന്ന നായികാ കഥാപാത്രമായി എത്തുന്നത് മൃണാള്‍ താക്കൂര്‍ ആണ്. രശ്മിക മന്ദാനയും സുമന്ദും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നുണ്ട്.