Film News

സംയുക്ത വർമ്മ പങ്കുവെച്ച ഈ ചിത്രത്തിന് പിന്നിലെ രഹസ്യം ഇതായിരുന്നോ

സംയുക്തയുടെ തിരിച്ച് വരവിനായി വർഷങ്ങൾ കൊണ്ട് കാത്തിരിക്കുകയാണ് ആരാധകർ. ഇന്നും പൊതു വേദികളിൽ എത്തുമ്പോൾ ബിജു മേനോൻ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യവും സംയുക്തയുടെ തിരിച്ച് വരവിനെ കുറിച്ചാണ്. താരം എപ്പോഴാണ് തിരിച്ച് വരവ് നടത്തുന്നത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ സംയുക്ത വർമ്മ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെയാണ് സംയുക്തയുടെ തിരിച്ച് വരവിനായി ഇന്നും ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ സംയുക്തയ്ക്ക് സിനിമയിലേക്ക് തിരിച്ച് വരുന്നതിന് താൽപ്പര്യം ഇല്ല എന്നാണ് ബിജു മേനോൻ പറയുന്നത്. സാൾട്ട് മാങ്കോ ട്രീ എന്ന സിനിമയിൽ തന്റെ പെയറിന് വേണ്ടി തിരഞ്ഞു നടന്ന സമയം ഉണ്ടായിരുന്നു.

ആ സമയത്തും താൻ സംയുക്തയോട് സിനിമയിലേക്ക് തിരിച്ച് വന്നുകൂടായോ എന്ന് ചോദിച്ചിരുന്നു. എന്നാൽ താൽപ്പര്യം ഇല്ല എന്നാണ് സംയുക്ത പറഞ്ഞത് എന്നും പ്രത്യേകിച്ച് ബിജു ചേട്ടനൊപ്പം തനിക്ക് അഭിനയിക്കാൻ ഇനി പറ്റില്ല എന്നും താൻ അഭിനയിക്കുന്നതിനിടയിൽ ചിരിച്ച് പോകുമെന്നുമാണ് സംയുക്ത അന്ന് മറുപടി പറഞ്ഞത് എന്നും ആണ് ബിജു മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ അതിനു ശേഷം സംയുക്ത ഇൻസ്റ്റാഗ്രാമിൽ സജീവമാകുകയായിരുന്നു. തന്റെ യോഗ ചിത്രങ്ങൾ ആണ് സംയുക്ത തന്റെ അക്കൗണ്ടിൽ പ്രധാനമായും പങ്കുവെച്ചിരുന്നത്.

എന്നാൽ ഇപ്പോൾ സംയുകത പങ്കുവെച്ച ഒരു ചിത്രമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഞാനും കണ്‍മഷിയും – ഒരു പ്രണയ കഥ’ എന്ന ക്യാപ്ഷനോടെ പകുതി മുഖം മറച്ചു നില്‍ക്കുന്ന ഫോട്ടോ നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വളരെ പെട്ടന്ന് തന്നെ സംയുക്തയുടെ ഈ ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുകയായിരുന്നു. എന്താണ് സംയുക്ത ഇപ്പോൾ ഇങ്ങനെ ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്തായാലും താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്.

Trending

To Top