സിനിമയില്‍ പോരെ തലയില്‍ വിഗ്ഗ്..! മോഹന്‍ലാലും മമ്മൂട്ടിയും കുഞ്ചാക്കോ ബോബനെ കണ്ട് പഠിക്കട്ടെ! – അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ

മലയാള സിനിമയുടെ താരരാജാക്കന്മാരെ വിമര്‍ശിച്ചുകൊണ്ട് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇരുവരും തലയില്‍ വിഗ്ഗ് വെച്ചതിനെ കുറിച്ചായിരുന്നു സംഗീതയുടെ പരാമര്‍ശം. പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ നടന്‍…

മലയാള സിനിമയുടെ താരരാജാക്കന്മാരെ വിമര്‍ശിച്ചുകൊണ്ട് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇരുവരും തലയില്‍ വിഗ്ഗ് വെച്ചതിനെ കുറിച്ചായിരുന്നു സംഗീതയുടെ പരാമര്‍ശം. പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ നടന്‍ മോഹന്‍ലാലും മഞ്ജുവാര്യറും ഒന്നിച്ച് നില്‍ക്കുന്നതിന്റെ ഫോട്ടോ പങ്കുവെച്ചാണ് സംഗീത ലക്ഷ്മണ തന്റെ ഫേസ്ബുക്കില്‍ കുറിപ്പ് എഴുതി പോസ്റ്റ് ചെയ്തിരിക്കുന്നത്. കാത്തിരിക്കൂ… കേരളം ഇതുവരെ കാണാത്ത വെറുപ്പിക്കലിനായി..

എന്ന് പറഞ്ഞാണ് ഇവര്‍ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. സിനിമയില് പോരെ ഇങ്ങേര്‍ക്ക് തലയില് വിഗ്ഗ്? ഇതിപ്പോ പരസ്യത്തിന് വേണ്ടിയല്ലേ എന്ന ചോദ്യം വേണ്ട. സ്വന്തം വീട്ടിന്റെ മുന്നില് ദേശീയ പതാക ഉയര്‍ത്താനും വെപ്പ്മുടി വെച്ച് പിടിപ്പിക്കണം മൂപ്പര്‍ക്ക്! ഹോ ! ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ് അങ്ങനൊക്കെ ചെയ്യുന്നതെന്നാണ് മോഹന്‍ലാലിനെ കുറിച്ച് ഇവര്‍ പറയുന്നത്. കുറിപ്പില്‍ നടി മഞ്ജുവാര്യറെ കുറിച്ചും പറഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായ മഞ്ജുവാര്യറിന്റെ സിനിമകള്‍ ഒന്നും തീയറ്ററില്‍ വിജയിക്കുന്നില്ലെന്നും ഒടിടിയില്‍ കണ്ടാല്‍ കാണുന്നവര്‍ക്ക് സ്വന്തം റ്റി.വി തല്ലി പൊട്ടിച്ചു കളയണമെന്ന് തോന്നി പോകുന്ന തരത്തിലുള്ള അഭിനയം

കാഴ്ച വെക്കുന്ന നടിയാണ് മഞ്ജു എന്നും സംഗീത ലക്ഷ്മണ കുറ്റപ്പെടുത്തുന്നു. അതോടൊപ്പം മോഹന്‍ലാല്‍ ഇപ്പോഴും ആര്‍ട്ടിഫിഷ്യല്‍ ആണെന്ന് മഞ്ജുവിന് സമയം കിട്ടുമ്പോള്‍ ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുത്തൂടെ എന്നാണ് ഇവര്‍ കുറിപ്പിലൂടെ പറയുന്നത്. നിങ്ങള്‍ നിങ്ങളുടെ പ്രായം എന്താണെന്ന് ആളുകളെ കാണിക്കൂ.. ഇനിയും നിങ്ങളെ ഇഷ്ടപ്പെടണോ എന്ന് അവര്‍ തീരുമാനിക്കട്ടെ.. ഈ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊക്കെ നമ്മുടെ കുഞ്ചാക്കോ ബോബനെ

കണ്ട് പഠിക്കണം എന്നും സംഗീത ലക്ഷമണ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇവരെക്കാള്‍ 20-25 വയസ്സോളം കുറവെങ്കിലും വിഗ്ഗ് ഒക്കെ സിനിമയിലെ കഥാപാത്രത്തിന് നിര്‍ബന്ധമെങ്കില്‍ മാത്രം. ബാക്കി നേരത്തൊക്കെ നമ്മടെ മുത്ത് നമുക്ക് മുന്നില്‍ മുത്ത് മാത്രം! കുഞ്ചാക്കോ ബോബന്‍ റോക്‌സ്! തലയില്‍ വെപ്പ് മുടി വെച്ച മമ്മൂട്ടിയും മോഹന്‍ലാലും.. എന്ന് കുറിച്ചാണ് സംഗീത ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.