ദുബായില്‍ നിന്ന് കലക്കന്‍ ചിത്രങ്ങളുമായി സാനിയ ഇയ്യപ്പന്‍

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ നൃത്തത്തിലുള്ള തന്റെ മികവ് തെളിയിച്ച് പിന്നീട് സിനിമാ ലോകത്തേക്കും എത്തിയ നടിയാണ് സാനിയ ഇയ്യപ്പന്‍. നായികയായും തിളങ്ങിയ താരം, മലയാളത്തിലെ തന്നെ മുന്‍നിര പ്രമുഖ നടന്മാര്‍ക്കൊപ്പം…

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ നൃത്തത്തിലുള്ള തന്റെ മികവ് തെളിയിച്ച് പിന്നീട് സിനിമാ ലോകത്തേക്കും എത്തിയ നടിയാണ് സാനിയ ഇയ്യപ്പന്‍. നായികയായും തിളങ്ങിയ താരം, മലയാളത്തിലെ തന്നെ മുന്‍നിര പ്രമുഖ നടന്മാര്‍ക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പുതിയ ഫോട്ടോകള്‍ ആരാധകരുമായി പങ്കുവെച്ചത്. ദുബായ് മറിന സിറ്റിയില്‍ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ചിത്രത്തിന് ഗ്രേസ് ആന്റണി, പ്രാര്‍ത്ഥന ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ രംഗത്ത് തന്നെയുള്ള സാനിയയുടെ സുഹൃത്തുക്കളും സഹ പ്രവര്‍ത്തകരും മറ്റ് ആരാധകരും കമന്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന താരം താന്‍ പോകുന്ന സ്ഥലങ്ങളില്‍ വെച്ച് ആരാധകരുമായി പങ്കുവെയ്ക്കുന്ന

ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. സാറ്റര്‍ ഡേ നൈറ്റ്‌സ് ആണ് സാനിയയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തില്‍ വൈഷ്ണവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സാനിയ എത്തിയിരുന്നത്.

അതിന് മുന്‍പ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സല്യൂട്ട് എന്ന ചിത്രത്തിലാണ് സാനിയ അഭിനയിച്ചിരുന്നത്. ക്യൂന്‍ എന്ന ചിത്രമാണ് സാനിയയുടെ കരിയറിലെ ആദ്യ നായിക വേഷം. ഈ ചിത്രത്തിലെ ചിന്നു എന്ന സാനിയയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)