‘പല പ്രതിസന്ധികൾക്കിടയിലൂടെ ചിത്രീകരിച്ചതിന്റെ പ്രശ്നങ്ങൾ ഈ സിനിമയിലുടനീളമുണ്ട്’

ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച വെയിലിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പല പ്രതിസന്ധികള്‍ക്കിടയിലൂടെ ചിത്രീകരിച്ചതിന്റെ പ്രശ്‌നങ്ങള്‍ ഈ സിനിമയിലുടനീളമുണ്ടെന്ന് സനൂജ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഷെയ്ൻ…

ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച വെയിലിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പല പ്രതിസന്ധികള്‍ക്കിടയിലൂടെ ചിത്രീകരിച്ചതിന്റെ പ്രശ്‌നങ്ങള്‍ ഈ സിനിമയിലുടനീളമുണ്ടെന്ന് സനൂജ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഷെയ്ൻ നിഗവും പ്രൊഡ്യൂസറും തമ്മിലുള്ള തുറന്ന യുദ്ധങ്ങൾ കാരണം വാർത്ത സൃഷ്ടിച്ച സിനിമയാണ് വെയിൽ. പല പ്രതിസന്ധികൾക്കിടയിലൂടെ ചിത്രീകരിച്ചതിന്റെ പ്രശ്നങ്ങൾ ഈ സിനിമയിലുടനീളമുണ്ട്. പല ഗെറ്റപ്പിൽ വരുന്ന അഭിനേതാക്കൾ, അടുത്തടുത്ത ഷോട്ടുകളിലെ പ്രകാശ വ്യതിയാനങ്ങൾ, പൊരുത്തക്കേടുകൾ തുടങ്ങി ഈ സിനിമ കടന്നു പോയ ദുരന്തത്തിന്റെ പൊട്ടും പൊടിയും അവിടവിടെ കിടക്കുന്നതൊഴിച്ചാൽ നല്ലൊരു സിനിമയാണ് വെയിൽ. കണ്ണ് നനയിക്കുന്ന മനോഹരമായ ചില മുഹൂർത്തങ്ങളും പ്രധാന വേഷങ്ങൾ ചെയ്ത ഷെയ്ൻ നിഗത്തിന്റെയും ഇമ്രാൻ സെയ്ദിന്റെയും മികച്ച പ്രകടനവുമാണ് ഈ സിനിമയുടെ നട്ടെല്ല്. മുകളിൽ പറഞ്ഞ പ്രതിസന്ധികളിൽപ്പെട്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷെ മലയാളത്തിലെ ഏറ്റവും മികച്ച ഫാമിലി ഡ്രാമകളിലൊന്നാവേണ്ടിയിരുന്ന ചിത്രമാണ് വെയിൽ എന്നാണ് എന്റെ അഭിപ്രായം. സിദ്ധാർത്ഥ് എന്ന കഥാപാത്രത്തെ ഷെയ്ൻ ജീവൻ കളഞ്ഞഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. ഇരിഞ്ഞാലക്കുടയിൽ നടക്കുന്ന കഥയിൽ, മിക്ക കഥാപാത്രങ്ങളും അവിടത്തെ സ്ലാങ്ങിൽ സംസാരിക്കുമ്പോൾ സിദ്ധു മാത്രം തനി ഫോർട്ട് കൊച്ചി ഭാഷ ഉപയോഗിക്കുന്നത് അരോചകമായ ഒരു സംഗതിയാണ് എന്ന് കൂടി ഷെയ്‌നെ ഓർമിപ്പിക്കുന്നു. കിട്ടുന്ന റോളൊക്കെ ആത്മാർഥമായി ചെയ്യുന്നതുകൊണ്ട് മാത്രം ഒരാൾ നല്ല നടനാവില്ല. അതിന് പല ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളെ പരീക്ഷിച്ചു നോക്കുകയും വിജയിപ്പിക്കുകയും വേണം. നിർഭാഗ്യവശാൽ ഷെയ്ൻ നിഗത്തിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു ശ്രമം കാണുന്നില്ല. അതിന് കഴിവുള്ള ഒരാൾ കൂടിയാണ് ഷെയ്ൻ എന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. മറ്റുള്ളവരിൽ ശ്രീരേഖ , മെറിൻ ജോസ് എന്നിവരും നന്നായിട്ടുണ്ട് . ഏറ്റവും മിഴിവുള്ള, ആഴമുള്ള മറ്റൊരു കഥാപാത്രമാണ് ഹരിക്കുട്ടൻ. കെ ആർ ഹരികൃഷ്ണൻ ആ കഥാപാത്രത്തെ ഉജ്ജ്വലമായി അവതരിപ്പിച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തിന് ഷൈനെ പോലൊരു നടനെ ആവശ്യമില്ല. കൂടുതലൊന്നും പറയാനില്ല. വളരെ ഇന്റെൻസ് ആയ ഫാമിലി ഡ്രാമകൾ കാണാൻ ഇഷ്ടമുണ്ടെങ്കിൽ തീർച്ചയായും കാണേണ്ട ചിത്രമാണ് വെയിൽ. ശരത്തിന് അഭിനന്ദനങ്ങൾ . ഭാവിയിൽ മികച്ച സിനിമകൾ ചെയ്യാൻ അവസരമുണ്ടാകട്ടെ എന്നാശംസിക്കുന്നു.