തടി കുറച്ചതിന് കാരണം ഉണ്ട്…! രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ്‌ സനുഷ

ബാലതാരമായി മലയാള സിനിമാ രംഗത്തേക്ക് കടന്നു വന്ന താരമാണ് സനുഷ.. പിന്നീട് തമിഴ്, തെലുങ്ക്ഭാഷാ രംഗത്തും ശ്രദ്ധ നേടിയ താരം, കുറച്ച് നാളുകള്‍ തന്റെ അഭിനയ ജീവിതത്തിന് ഇടവേള കൊടുത്തിരുന്നു.. നീണ്ട ഒരു ഇടവേളയ്ക്ക്…

ബാലതാരമായി മലയാള സിനിമാ രംഗത്തേക്ക് കടന്നു വന്ന താരമാണ് സനുഷ.. പിന്നീട് തമിഴ്, തെലുങ്ക്ഭാഷാ രംഗത്തും ശ്രദ്ധ നേടിയ താരം, കുറച്ച് നാളുകള്‍ തന്റെ അഭിനയ ജീവിതത്തിന് ഇടവേള കൊടുത്തിരുന്നു.. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം, അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വന്ന താരം താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനനെ കുറിച്ചും തന്റെ വണ്ണം കൂടിയതിനെ കുറിച്ചും പി.സി.ഒ.ഡി എന്ന രോഗത്തെ കുറിച്ചും എല്ലാം തുറന്ന് പറഞ്ഞിരുന്നു.. ഇപ്പോള്‍ ആ വീഡിയോ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുകയാണ്..

എനിക്കെപ്പോഴും ബോഡി ഷെയ്മിംഗ് എന്ന് പറയുന്ന കാര്യം എന്നെയോ മറ്റുള്ളവരെയോ ചെയ്യുന്നത് അലോസരപ്പെടുത്തുന്ന കാര്യമാണ്. എനിക്ക് ഭക്ഷണം ഇഷ്ടമാണ്.. അതില്‍ ഒരു കണ്‍ട്രോളും ഞാന്‍ വെച്ചിരുന്നില്ല.. പക്ഷേ… പിസിഒഡി എന്ന രോഗത്തെ തുടര്‍ന്നാണ് എന്റെ ശരീരത്തെ കുറിച്ച് കൂടുതല്‍ ബോധവതിയായത്. അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്. അല്ലാതെ എനിക്ക് വണ്ണം അധികമാണെന്ന് ആരും തന്നോട് പറഞ്ഞിട്ടല്ല. അങ്ങനെ ആര് പറഞ്ഞാലും അത് എന്നെ ബാധിക്കുന്ന വിഷയമല്ല. എനിക്ക് എന്നെ ഇഷ്ടമാണ്..

അതിന് അപ്പുറത്തേക്ക് ഒന്നും എന്നെ ബാധിക്കുന്നില്ല.. മാത്രമല്ല അവസാന ദിവസം നമ്മള്‍ നമ്മളെ മാത്രമാണ് എന്ത് പ്രശ്‌നം ഉണ്ടെങ്കിലും രക്ഷിക്കുക..എല്ലാവരും സെല്‍ഫിഷ് ആണെന്നും സനുഷ കൂട്ടിച്ചേര്‍ക്കുന്നു.. ആരെങ്കിലും എന്തെങ്കിലും ഒക്കെ പറയുന്നതില്‍ നമ്മള്‍ ശ്രദ്ധ കൊടുക്കേണ്ട ആവശ്യം ഇല്ല..

ശരീരത്തെ കുറിച്ച് കമന്റുകള്‍ പറയുമ്പോള്‍ കേള്‍ക്കുന്ന ആള്‍ എന്ത് അവസ്ഥയിലൂടെയാണ് കടന്നു പോകുനന്ത് എന്ന് നമ്മള്‍ക്ക് അറിയില്ലെന്നും സനുഷ പറയുന്നു.. അതസമയം, സോഷ്യല്‍ മീഡിയ വഴിയും തനിക്ക് എതിരെ വരുന്ന മോശം കമന്റുകള്‍ക്ക് കൃത്യമായി സനുഷ മറുപടി നല്‍കാറുണ്ട്.. അതെല്ലാം വൈറലായി മാറാറുമുണ്ട..