സിംപിള്‍ ലുക്കാണ് പക്ഷേ..! വസ്ത്രത്തിന്റെ വില പവര്‍ഫുള്‍ ആണ്…! ആലിയ ധരിച്ച ഷര്‍ട്ടിന്റെ വില എത്രയാണെന്നോ?

ബോളിവുഡ് സിനിമാ ലോകം വളരെ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു രണ്‍ബീര്‍ കപൂറിന്റേയും ആലിയ ഭട്ടിന്റേയും വിവാഹം…വിവാഹങ്ങള്‍ക്കൊടുവിലും താരങ്ങളെ ചുറ്റിപറ്റിയുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടുകയാണ്.. വിവാഹ ദിനത്തെ കുറിച്ചുള്ള വിശേഷങ്ങളും ആഘോഷങ്ങളം വിവാഹ…

ബോളിവുഡ് സിനിമാ ലോകം വളരെ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു രണ്‍ബീര്‍ കപൂറിന്റേയും ആലിയ ഭട്ടിന്റേയും വിവാഹം…വിവാഹങ്ങള്‍ക്കൊടുവിലും താരങ്ങളെ ചുറ്റിപറ്റിയുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടുകയാണ്.. വിവാഹ ദിനത്തെ കുറിച്ചുള്ള വിശേഷങ്ങളും ആഘോഷങ്ങളം വിവാഹ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ തീര്‍ത്ത തരഗം ചെറുതല്ലായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താര ദമ്പതികളെ കുറിച്ചുള്ള വാര്‍ത്തകളും ശ്രദ്ധ നേടിയിരുന്നു…

വിവാഹ ശേഷം പെട്ടെന്ന് തന്നെ തങ്ങളുടേതായ ജോലി തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇപ്പോഴിതാ ആലിയ ധരിച്ച് എത്തിയ വസ്ത്രത്തിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍… ആലിയ ധരിച്ച് എത്തിയ വസ്ത്രം സിംപിള്‍ ആണെങ്കിലും ഇതിന്റെ വില കുറച്ച് പവര്‍ഫുളാണ് എന്നാണ് ആരാധകര്‍ പറയുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് പിങ്ക് സ്യൂട്ടില്‍, അധികം ആഭരണങ്ങള്‍ ധരിക്കാതെ കയ്യില്‍ ഹാന്‍ഡ് ബാഗുമായി

നില്‍ക്കുന്ന ആലിയയുടെ ചിത്രം, സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.. ഇപ്പോഴിതാ അതിന് പിന്നാലെ, കൂള്‍ കാഷ്വല്‍ ലുക്കില്‍ തിളങ്ങുകയാണ് ആലിയ.. ഷര്‍ട്ടും ഡെനീം ഷോര്‍ട്ട്‌സും ധരിച്ച് എത്തിയ ആലിയയുടെ ചിത്രങ്ങള്‍ വൈറലായി മാറുകയാണ.് ഒപ്പം ഷര്‍ട്ടിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. വെള്ള ഷര്‍ട്ടില്‍ ബ്രാന്‍ഡിന്റെ ലോഗോ പ്രിന്റ് ചെയ്താണ് ഷര്‍ട്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1.3 ലക്ഷം രൂപയാണ് ഈ ഷര്‍ട്ടിന്റെ വില.

വില കൂടിയ വസ്ത്രത്തോടൊപ്പം ആലിയ ധരിച്ച ആക്‌സസറീസും ശ്രദ്ധ നേടുകയാണ്. കമ്മലും സണ്‍ഗ്ലാസുമായിരുന്നു ആലിയ ഈ കൂള്‍ ആന്‍ഡ് കാഷ്വല്‍ ലുക്കിനൊപ്പം ധരിച്ചിരുന്നത്.