അമ്മ ആ സമയത്ത് തിരക്കിൽ ആയിരുന്നു, അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് അത് ഒരിക്കലും ചേരില്ല എന്ന്

ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് സനുഷ, നിരവധി ചിത്രങ്ങളിലാണ് സനുഷ ഭിനയിച്ചത്, കാഴ്ച്ച എന്ന സിനിമയിലെ അഭിനയത്തിനു സനുഷക്ക് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും നേടി, പിന്നീട് മലയാളികളുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് സനുഷ,…

ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് സനുഷ, നിരവധി ചിത്രങ്ങളിലാണ് സനുഷ ഭിനയിച്ചത്, കാഴ്ച്ച എന്ന സിനിമയിലെ അഭിനയത്തിനു സനുഷക്ക് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും നേടി, പിന്നീട് മലയാളികളുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് സനുഷ, മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തില്‍ നായികയായി എത്തിയത്. ചിത്രം വലിയ ഹിറ്റും ആയിരുന്നു. പിന്നീട് ഇഡിയറ്റ്സ്, സക്കറിയായുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.  ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങളുമായി സനുഷ എത്തിയിരിക്കുകയാണ് താരം, വിഷു സ്പെഷ്യൽ ചിത്രങ്ങളുമായിട്ടാണ് സനുഷ എത്തിയിരിക്കുന്നത്.

ചിത്രങ്ങൾക്കൊപ്പം തന്റെ അമ്മയുടെ സാരിയുടെ കൂടെ ടീ ഷർട്ട് ബ്ലൗസ് ആക്കിയപ്പോൾ തനിക്കുണ്ടായ അനുഭവവും താരം പങ്കുവെച്ചിട്ടുണ്ട്, സനുഷ പറയുന്നത് ഇങ്ങനെ,  വിഷുവിന് വീട്ടിലായിരുന്നാൽ സാരിയുടുത്ത് ചിത്രങ്ങളെടുക്കാൻ വല്ലാത്ത ആഗ്രഹമായിരിക്കും. പക്ഷേ സാരിയൊക്കെ എവിടെയാണെന്നറിയാനാകില്ല, കാരണം അത് അമ്മയുടെ വകുപ്പാണ്. അങ്ങനെ അമ്മ തിരക്കിലായിരിക്കുന്ന നേരം വലിയ ആ ആഗ്രഹ സഫലീകരണത്തിനായി അമ്മയുടെ പഴയസാരിയങ്ങ് അടിച്ചുമാറ്റും, അപ്പോഴാണ് ആ സാരിക്കിണങ്ങിയ ബ്ലൗസില്ലെന്നറിയുന്നത്. അപ്പോള്‍ ഞാനൊരു ന്യൂജൻ ഗേളായി, ടീ ഷർ‍ട്ട് തന്നെ അങ്ങ് ബ്ലൗസാക്കും. വിഷുവിന് ഒരു സാരിയുടുക്കണം, പടം പിടിക്കണം, അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇത്,

ഈ ചൂട് സമയത്ത് ഈ നാടകമൊക്കെ കളിച്ചത് എന്തിനെന്നാൽ പ്രിയപ്പെട്ടവരേ നിങ്ങളോട് ഹാപ്പി വിഷു പറയാനാണ്. നിങ്ങള്‍ക്കേവര്‍ക്കും കുടുംബവുമൊത്ത് നല്ലൊരു വിഷു സദ്യയും പായസവും സന്തോഷ നിമിഷങ്ങളും ലഭിച്ചുവെന്ന് കരുതുന്നു, വരുന്ന വര്‍ഷവും നമ്മളുടെ ബെറ്റര്‍ വേര്‍ഷൻ ഉണ്ടാവട്ടെയെന്ന് പ്രതീക്ഷിക്കാം, ഏറെ സ്നേഹവും സമാധാനവും സമൃദ്ധിയും സന്തോഷവുമൊക്കെയായി മ്മ, ഏറെ സ്നേഹത്തോടെ സാരിയിൽ സനു ബേബി.  എന്നാണ് താരം പറയുന്നത്