12 ദിവസമായി നിര്‍ത്താതെ വട്ടം ചുറ്റി ആടുകള്‍!!! രഹസ്യത്തിന്റ ചുരുളഴിഞ്ഞു

കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആണ് ദിവസങ്ങളായി നിര്‍ത്താതെ വട്ടംകറങ്ങിക്കൊണ്ടിരിക്കുന്ന ആട്ടിന്‍കൂട്ടത്തിന്റെ വീഡിയോ. ചൈനയില്‍ നിന്നുള്ളതായിരുന്നു ആട്ടിന്‍ കൂട്ടത്തിന്റെ ദൃശ്യങ്ങള്‍. 12 ദിവസമായി നിര്‍ത്താതെ വട്ടംകറങ്ങിക്കൊണ്ടിരിക്കുകയാണ് ആടുകള്‍. വടക്കന്‍ ചൈനയിലെ മംഗോളിയ റീജിയണിലാണ്…

കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആണ് ദിവസങ്ങളായി നിര്‍ത്താതെ വട്ടംകറങ്ങിക്കൊണ്ടിരിക്കുന്ന ആട്ടിന്‍കൂട്ടത്തിന്റെ വീഡിയോ. ചൈനയില്‍ നിന്നുള്ളതായിരുന്നു ആട്ടിന്‍ കൂട്ടത്തിന്റെ ദൃശ്യങ്ങള്‍. 12 ദിവസമായി നിര്‍ത്താതെ വട്ടംകറങ്ങിക്കൊണ്ടിരിക്കുകയാണ് ആടുകള്‍. വടക്കന്‍ ചൈനയിലെ മംഗോളിയ റീജിയണിലാണ് ഈ കൗതുക സംഭവം നടന്നിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം ചര്‍ച്ചയായി. ചൈനീസ് ഔദ്യോഗിക ചാനലായ പീപ്പിള്‍സ് ഡെയ്‌ലിയാണ് വീഡിയോ പുറത്തുവിട്ടിരുന്നത്. ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആടുകളുടെ കറക്കത്തിന്റെ കാരണം അന്വേഷിക്കുകയായിരുന്നു സോഷ്യല്‍ ലോകം ഒന്നാകെ. പലരും പല നിഗമനങ്ങളുമായി എത്തി. ഇപ്പോഴിതാ ആ ആടുകള്‍ നിര്‍ത്താതെ വട്ടം കറങ്ങിയതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷക ലോകം.

ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്ററിലെ ഹാര്‍ട്ട്പുരി സര്‍വകലാശാലയിലെ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറും ഡയറക്ടറുമായ മാറ്റ് ബെല്ലാണ് ഇതിന്റെ യഥാര്‍ഥ കാരണം കണ്ടെത്തിയത്.

”ഒരുപാട് കാലമായി ഒരു തൊഴുത്തില്‍ തന്നെയാണ് ആടുകളുടെ താമസം.
സ്ഥിരമായി ഒരേ തൊഴുത്തില്‍ ജീവിക്കുന്നതിന്റെ വിരസത ആടുകള്‍ക്ക് ഉണ്ടായിക്കാണും. പുറത്തേക്ക് പോകാനാവാതെ ഒരേ തൊഴുത്തില്‍ കഴിയുന്ന നിരാശയാണ് ഇവരെ നിര്‍ത്താതെ വട്ടം കറങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.

ആദ്യം കുറച്ച് ആടുകള്‍ വട്ടം കറങ്ങിത്തുടങ്ങി. ബാക്കിയുള്ള ആടുകള്‍ അവര്‍ക്ക് പിന്നാലെ വട്ടം കറങ്ങുകയായിരുന്നു എന്നാണ് മാറ്റ് ബെല്ല് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഘടികാര ദിശയില്‍ ആട്ടിന്‍ കൂട്ടം കറങ്ങുന്നതായിരുന്നു ദൃശ്യം. ഇടയ്ക്ക് ചില ആടുകള്‍ വൃത്തത്തില്‍ നില്‍ക്കുന്നതും മറ്റു ചിലത് പുറത്തു നിന്ന് നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

ആടുകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. ആദ്യ സമയത്ത് ചില ആടുകള്‍ മാത്രം വട്ടത്തില്‍ നീങ്ങുകയായിരുന്നുവെന്നും പിന്നീട് മറ്റുള്ളവയും കൂടെ ചേരുകയായിരുന്നുവെന്നും ഉടമ മിയോ പറഞ്ഞു. മറ്റ് തൊഴുത്തിലെ ആടുകള്‍ക്കൊന്നും ഈ പ്രശ്നമില്ലെന്നും ഉടമയായ മിലോവോ പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് ഈ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യപ്പെട്ടത്. ആകെയുണ്ടായിരുന്നു 34 ആടുകളില്‍ 13 എണ്ണമാണ് ഇത്തരത്തില്‍ ചലിച്ചത്. നവംബര്‍ നാലു മുതല്‍ തുടങ്ങിയ ഈ നടത്തം ഭക്ഷണത്തിനോ വെള്ളത്തിനോ വേണ്ടി യായി നിര്‍ത്തിയിരുന്നോയെന്ന് വ്യക്തമല്ല.