ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന കായ്പോള എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. വീല്‍ചെയര്‍ ക്രിക്കറ്റിനെ ഓര്‍മ്മിപ്പിക്കും വിധം വിജയിയായ ഒരു മനുഷ്യന് ബാറ്റും പിടിച്ച് ഒരു സ്റ്റേഡിയത്തിന് സമീപം വീല്‍ചെയറില്‍ ഇരിക്കുന്നതാണ് പോസ്റ്ററില്‍ ഉള്ളത്.
വീല്‍ചെയര്‍ ക്രിക്കറ്റിന്റെ കഥ പറയുന്ന ചിത്രം വി.എം.ആര് ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് നിര്‍മ്മിക്കുന്നത്. ലോക സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും വീല്‍ചെയര്‍ ക്രിക്കറ്റിനെ പറ്റിയുള്ള ഒരു സിനിമ തയ്യാറെടുക്കുന്നത്. ചിത്രത്തിന്റേതായി മുന്‍പ് ഇറങ്ങിയ പോസ്റ്ററും ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ആദ്യ പോസ്റ്ററില്‍ കേന്ദ്ര കഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകന് എബി കുരുവിളയുടെയും ചിത്രമാണുള്ളത്.
ഉതുപ്പേട്ടനായി ഇന്ദ്രന്‍സും കൊച്ചുമകന് എബിയായി സജല്‍ സുദര്‍ശനും വേഷമിടുന്നത്. വി എം ആര് ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. സംവിധായകന് ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചു കൃഷ്ണയാണ് നായിക. കൂടാതെ കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാര്‍, വൈശാഖ്, ബിജു, മഹിമ, നവീന്‍, അനുനാഥ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഡീഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരില്‍ നിന്നും ദിവസ്സങ്ങളോളം നടത്തിയ സ്ക്രീനിംഗില്‍ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയിരിക്കുന്നത്.
മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷോബിന്‍ കണ്ണംകാട്ട്, വിനായക് ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് വരികള്‍ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്കര്‍, എഡിറ്റര്‍: അനില്‍ ബോസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഡിക്സന് പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍: സുനില്‍ കുമാരന്, കോസ്റ്റ്യൂം: ഇര്‍ഷാദ് ചെറുകുന്ന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: പ്രവീണ്‍ എടവണ്ണപാറ, അസ്സോസിയേറ്റ് ഡയറക്ടര്‍സ്: ആസിഫ് കുറ്റിപ്പുറം, അമീര്‍, പി.ആര്.ഒ : പി. ശിവപ്രസാദ്, ഡിസൈന്‍: ആനന്ദ് രാജേന്ദ്രന്, സ്റ്റില്‍സ്: അനു പള്ളിച്ചല്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.