കാത്തിരുന്ന കണ്മണി, കനലിന്റെ പേരിടൽ ചടങ്ങ് നടത്തി സീമ വിനീത്, സന്തോഷം പങ്കുവെച്ച് താരം

ട്രാൻസ്ജെൻഡറും മലയാളികളുടെ പ്രിയപ്പെട്ട മേക്ക് അപ്പ് ആർട്ടിസ്റ്റും ആണ് സീമ വിനീത്.ആണായി ജനിച്ച് പെണ്ണായി മാറിയ സീമ വിനീത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ്.അടുത്തിടെ ആയിരുന്നു സീമയുടെ വർഷപൂജയുടെ ചിത്രങ്ങൾ വൈറൽ ആയത്.…

ട്രാൻസ്ജെൻഡറും മലയാളികളുടെ പ്രിയപ്പെട്ട മേക്ക് അപ്പ് ആർട്ടിസ്റ്റും ആണ് സീമ വിനീത്.ആണായി ജനിച്ച് പെണ്ണായി മാറിയ സീമ വിനീത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ്.അടുത്തിടെ ആയിരുന്നു സീമയുടെ വർഷപൂജയുടെ ചിത്രങ്ങൾ വൈറൽ ആയത്. ഒരു വര്‍ഷം മുന്‍പാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞപ്പോഴാണ് വർഷപൂജ നടത്തി താൻ പൂര്‍ണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് ലോകത്തോട് താരം വിളിച്ചു പറയുന്നത്. സോഷ്യൽ മീഡിയിൽ വളരെ സജീവമാണ് സീമ വിനീത്, തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുവാൻ മടിയില്ലാത്ത ഒരു വ്യക്തി കൂടിയാണ് സീമ, ഇപ്പോൾ താരം പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്, തന്റെ സഹോദരന്റെ മകന്റെ പേരിടൽ ചടങ്ങ് നടത്തിയിരിക്കുകയാണ് താരം,

തന്റെ സോഷ്യൽ മീഡിയ വഴിയാണ് സീമ സന്തോഷം അറിയിച്ചത്. ഞങ്ങളുടെ വീട്ടിലെ പുതിയ അതിഥി ന്റെ അനന്തിരവൻ “”കനൽ “” അപ്പച്ചിയുടെ മടിയിൽ ഇന്ന് അവനു അവന്റെ അച്ഛൻ നൂല് കെട്ടി എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്, നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി എത്തുന്നത്. ഇത് നിന്റെ ജീവിത യാത്രയിലെ വിജയം, വാവയ്ക് സർവേശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ എന്നും പ്രാർത്തനകൾഎന്നും സന്തോഷം നിറഞ്ഞ കുടുംബം ആകട്ടെ, ചേച്ചി ടെ കണ്ണിലെ സന്തോഷം സന്തോഷം കൊണ്ടുള്ള കണ്ണ് നീരോക്കെ വന്നിട്ട് തിളങ്ങുവാ വാവക്ക് ആയുരാരോഗ്യം ഉണ്ടാകട്ടെ ചേച്ചി കും കുടുംബത്തിനുo ഒക്കെ സന്തോഷം ഉണ്ടാവട്ടെ കനൽ തുടങ്ങിയ കമെന്റുകളായാണ് ചിത്രങ്ങൾക്ക് വരുന്നത്. വളരെ വ്യത്യസ്തമായ പേരാണ് സീമ വിനീത് തന്റെ അനന്തിരവന് നൽകിയത്.

അടുത്തിടെ സീമ പോർക്ക് കറി വെക്കുന്ന വീഡിയോ യൂട്യൂബിൽ ഇട്ടിരുന്നു, എന്നാൽ ഒരാൾ ഇതുമായി ബന്ധപ്പെട്ട് സീമക്ക് ഒരു മെസ്സേജ് അയച്ചിരുന്നു. ജാതിയുടെ പേര് പറഞ്ഞായിരുന്നു മെസ്സേജ്, ഇത് ചില ജാതിക്കാർക്ക് ഇഷ്ടപെടില്ല എന്നൊക്കെയായിരുന്നു ആ വ്യക്തി പറഞ്ഞത്, എന്നാൽ അയാൾക്ക് താരം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, ഇന്നലെ ഞാൻ യൂട്യൂബിൽ പോർക്ക്‌ ഉണ്ടാക്കുന്ന വീഡിയോ ചെയ്ത link അതിനെ കുറിച്ചുള്ള ലിങ്കും ഒക്കെ മുഖ പുസ്തത്തിൽ പങ്കു വെച്ചിരുന്നു. അപ്പോൾ വര്ഷങ്ങളായി മുഖപുസ്തകത്തിലെ ഒരു സുഹൃത്തു വന്നു

ഇൻബോക്സിൽ മൊഴിഞ്ഞ കാര്യങ്ങൾ ചുവടെ കൊടുക്കുന്നു. ഇനി എനിക്ക് പറയാൻ ഉള്ളത്ഞാ ൻ മറ്റുള്ളവരെ നോക്കി ജീവിക്കുന്ന ഒരു വ്യക്തിയല്ല പിന്നെ ഞാൻ ഒരു മതവും തിന്ന് ജീവിക്കുന്നില്ല ഒരു മതം കഴിച്ചാലും വിശപ്പും മാറില്ല അതിനു പണിയെടുക്കണം ന്നിട്ട് ഇഷ്ടം ഉള്ളതൊക്കെ കഷ്ടപ്പെട്ട് ഉണ്ടാക്കി കഴിക്കണം അപ്പൊ ഞാൻ കഷ്ടപെട്ട് ജോലി ചെയ്തു ജീവിക്കുമ്പോൾ ന്തു കഴിക്കണം ന്തു കഴിക്കണ്ട ന്നുള്ള ബോധ്യം എനിക്ക് നന്നായിട്ടുണ്ട് പിന്നെ എനിക്ക് ബീഫും പന്നിയും ഒന്നും വർജ്ജ്യമല്ല ഞാൻ കടിച്ചാൽ തിരിച്ചു കടിക്കാത്ത മനുഷ്യന്മ്മാർ കഴിക്കുന്ന എനിക്ക് കഴിക്കാൻ താല്പര്യം ഉള്ളത് എല്ലാം ഞാൻ കഴിക്കും, ഇത് ഏറെ ശ്രദ്ധ നേടിയിരുന്നു.

https://www.facebook.com/seemavineeth.makeup/posts/3701045073334360?__cft__[0]=AZVDVlkzT4bkEz3zY6qi82iGWmdZPyLwWD65DT8OVEAR0yHnZr51trAUqHQ__N8lZvlzergwpajfsajPoh1cxf8o8MpcSeP3CbaENCKdp7eCKMfFrObB81z2IgNGTpXOLyU&__tn__=%2CO%2CP-R