ഞാന്‍ ഞാനല്ലാതെ വീര്‍പ്പു മുട്ടിയ അവയവത്തെ എന്നില്‍ നിന്നും മോചിപ്പിച്ചിട്ട് നാല് വര്‍ഷം- സീമ വിനീത്

കേരളത്തിലെ തന്നെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റും മോഡലും സോഷ്യല്‍ ആക്ടിവിസ്റ്റുമായ സീമ വിനീത് ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനത്തിന്റെ ഓര്‍മ്മ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ശരീരം ആണിന്റേതും മനസ്സ് പെണ്ണിന്റേതുമായി താന്‍…

കേരളത്തിലെ തന്നെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റും മോഡലും സോഷ്യല്‍ ആക്ടിവിസ്റ്റുമായ സീമ വിനീത് ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനത്തിന്റെ ഓര്‍മ്മ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ശരീരം ആണിന്റേതും മനസ്സ് പെണ്ണിന്റേതുമായി താന്‍ ജീവിച്ച അസഹനീയമായ നാളുകള്‍ക്ക് അവസാനമായ ആ ദിനത്തെ കുറിച്ചാണ് താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ആയിരുന്നു സീമ വിനീത് തന്റെ വര്‍ഷപൂജ വീട്ടില്‍ വെച്ച് പ്രിയപ്പെട്ടവരോടൊപ്പം ആഘോഷമാക്കി മാറ്റിയത്. നാല് വര്‍ഷം മുന്‍പാണ് വിവിധ സര്‍ജറികള്‍ക്ക് വിധേയമായി താന്‍ ആഗ്രഹിച്ച സ്ത്രീ ശരീരത്തിലേക്ക് സീമ വിനീത് മാറിയത്. ഈ സന്തോഷമാണ് സീമ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ഇന്ന് ഞാന്‍ ഞാനായി മാറിയിട്ട് നാല് വര്‍ഷം.. എന്ന് കുറിച്ചാണ് ഈ കുറിപ്പ്് ആരംഭിക്കുന്നത്..

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..
ഇന്ന് ഞാന്‍ ഞാനായി മാറിയിട്ട് നാല് വര്‍ഷം.. ഒരു പാട് വര്‍ഷക്കാലത്തെ വീര്‍പ്പുമുട്ടലുകളില്‍ നിന്നും വിരാമമിട്ടിട്ട് ഇന്നേക്ക് നാല് വര്‍ഷം. ശരീരത്തിലെ ഓരോ രോമങ്ങളും എനിക്ക് തീയില്‍ ചുട്ട ഓരോ കയറുകള്‍ പോലെയായിരുന്നു മുഖത്തെ രോമക്കൂട്ടങ്ങള്‍ എനിക്ക് അസഹനീയമായിരുന്നു.. എന്റേതല്ലാത്ത അവയവങ്ങള്‍. എനിക്ക് മറ്റാരുടെയോ ശരീരത്തില്‍ താമസമുറപ്പിച്ച പോലെ ആയിരുന്നു. ആ കാലത്തിനെ ഉപേക്ഷിച്ചിട്ട് നാലുവര്‍ഷം ഞാന്‍ ഞാനല്ലാതെ വീര്‍പ്പു മുട്ടിയ അവയവത്തെ എന്നില്‍ നിന്നും മോചിപ്പിച്ചിട്ട് നാല് വര്‍ഷം……

എപ്പളോ… ബാല്യം വിട്ടു കൗമാരത്തിലേക്കു കടക്കുമ്പോള്‍ ഞാനറിയുന്നത് എന്റെതല്ലാത്ത ശരീരത്തിലാണ് ജീവിതം..ആ ജീവിതം ഇന്നത്തെ എന്നിലേക്കടുപ്പിച്ചത് എന്റെ ആത്മവിശ്വാസവും മനസ്സിന്റെ ദൃഡതയും കൊണ്ട് മാത്രം…ശരീരത്തിലെ ഓരോ സര്‍ജ്ജറികളും എന്നിലേക്കെത്താനുള്ള ഓരോ വാതിലുകള്‍ ആയിരുന്നു….. ഒപ്പം നടന്നവര്‍ക്കും…

വഴിയിലെവിടെയോ വച്ചു മറന്നു പോയവര്‍ക്കും ഇപ്പോളും കൂടെ ഉള്ളവരോടും ഒരുപാട് നന്ദിയും സ്‌നേഹവും.. എന്നെ ഞാനാക്കിയ ഡോക്ടര്‍മ്മാരോട് ഒരുപാട് നന്ദി.. എന്നായിരുന്നു സീമയുടെ വാക്കുകള്‍..