സീരിയൽ നടി വന്ദന വിവാഹിതയായി, ആശംസകൾ നേർന്ന് താരങ്ങൾ

‘സ്വാതി നക്ഷത്രം ചോതി’ എന്ന പരമ്പരയിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് വന്ദന, ഇപ്പോൾ മനം പോലെ മംഗല്യം എന്ന പരമ്പരയിലും താരം എത്തിയിരിക്കുകയാണ്, ഇപ്പോൾ പുറത്ത് വരുന്ന വാർത്ത താരം വിവാഹിതയായി എന്നാണ്,…

‘സ്വാതി നക്ഷത്രം ചോതി’ എന്ന പരമ്പരയിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് വന്ദന, ഇപ്പോൾ മനം പോലെ മംഗല്യം എന്ന പരമ്പരയിലും താരം എത്തിയിരിക്കുകയാണ്, ഇപ്പോൾ പുറത്ത് വരുന്ന വാർത്ത താരം വിവാഹിതയായി എന്നാണ്, ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം, രാകേഷ് ആണ് വന്ദനയുടെ വരൻ. വിവാഹവേഷത്തിൽ ഉള്ള ചിത്രങ്ങൾ വന്ദന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട് തന്റെ ജീവിതനായകന് ഒപ്പമുള്ള ചിത്രങ്ങൾ വന്ദന പങ്ക് വച്ചപ്പോൾ നിരവധി താരങ്ങൾ ആണ് ആശംസയുമായി എത്തുന്നത്. താരത്തിന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ പകർത്തിയിരിക്കുന്നത് ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫിയാണ് , താരത്തിനിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

നേരത്തെ താരത്തിന്റെ സേവ് ദി ഡേറ്റ് ചിത്രങ്ങളും പുറത്ത് വന്നിരുന്നു, മുൻപ് ഒരു അഭിമുഖത്തിൽ തനിക്ക് പ്രേമിക്കാൻ പേടിയാണ് എന്ന് വന്ദന വ്യക്തമാക്കിയിരുന്നു. മച്ചു എന്നാണ് വന്ദന തന്റെ ഭർത്താവിനെ വിളിക്കുന്നത്. തനിക്ക് ഭർത്താവിനെ ചേട്ടാ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ടാണ് മച്ചു എന്ന് വിളിക്കുന്നത് എന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ വന്ദന പറഞ്ഞിരുന്നുമാട്രിമോണി വഴിയാണ് നന്ദന തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. മാട്രിമോണിയൽ കാണുന്നതിനെ മുൻപ് തന്നെ ഇരുവരും തമ്മിൽ സംസാരം തുടങ്ങിയിരുന്നു, വന്ദന തന്നെയാണ് ഈ കാര്യം പറഞ്ഞിരുന്നത്.

പ്രേമം തനിക്ക് വഴങ്ങില്ലായിരുന്നു, പക്ഷേ സംസാരിച്ചു തുടങ്ങിയപ്പോൾ രാകേഷുമായി കൂടുതൽ അടുത്തു. കൊറോണയും ലോക് ഡൗണും ആണ് വിവാഹം ഈ മാസം വരെ നീണ്ടു പോകാൻ കാരണമെന്നുംതാരം വ്യക്തമാക്കിയിരുന്നു