നോക്കണ്ടടാ ഉണ്ണി ഇത് ഞാനല്ല, ടൊവിനോയുടെ അപരനെ കണ്ടെത്തി സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയതാരങ്ങളിൽ ഒരാളാണ് ടോവിനോ, യുവാക്കളുടെ ഹരമായി മാറിയ ഒരു നടൻ കൂടിയാണ് ടോവിനോ തോമസ്, താരത്തിന്റെ രൂപസാദൃശ്യം ഉള്ള പലരെയും ഇതിനുമുൻപ് സോഷ്യൽ മീഡിയ കുത്തിപൊക്കിയിട്ടുണ്ട്, എന്നാലിപ്പോൾ സോഷ്യൽ മീഡിയ തന്നെ ഞെട്ടിയിരിക്കുകയാണ്…

മലയാളികളുടെ പ്രിയതാരങ്ങളിൽ ഒരാളാണ് ടോവിനോ, യുവാക്കളുടെ ഹരമായി മാറിയ ഒരു നടൻ കൂടിയാണ് ടോവിനോ തോമസ്, താരത്തിന്റെ രൂപസാദൃശ്യം ഉള്ള പലരെയും ഇതിനുമുൻപ് സോഷ്യൽ മീഡിയ കുത്തിപൊക്കിയിട്ടുണ്ട്, എന്നാലിപ്പോൾ സോഷ്യൽ മീഡിയ തന്നെ ഞെട്ടിയിരിക്കുകയാണ് ടോവിനോയുടെ പുതിയ അപരനെ കണ്ടിട്ട്, ഒറ്റനോട്ടത്തിൽ കണ്ടാൽ ടോവിനോ ആണെന്നെ പറയു, അത്രയ്ക്ക് രൂപ സദൃശയം ഉണ്ട് ഈ യുവാവിന് ടോവിനോയുമായി.

ഷെഫീഖ് മുഹമ്മദ്  എന്നാണ് ഈ യുവാവിന്റെ പേര്, ഇന്‍സ്റ്റഗ്രാമിലുള്‍പ്പെടെ നിരവധി ഫോളോവേഴ്സുള്ള ഷെഫീഖ് കൊല്ലം സ്വദേശിയാണ്. അഭിനയവും ഫിലിംമേക്കിംഗുമാണ് ഷെഫീഖിന് താത്പര്യം. പരസ്പരം മുഖസാമ്യമുള്ളവര്‍ എന്നും കൗതുകമാണ്. പ്രത്യേകിച്ച്‌ സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ളവര്‍.

സിനിമാ താരങ്ങളുടെ മുഖച്ഛായയ്ക്കൊപ്പം തന്നെ അവരുടെ ഭാവങ്ങളിലും സ്റ്റൈലിലുമൊക്കെ അപാരസാദൃശ്യമുള്ള അപരന്മാര്‍ മിക്കപ്പോഴും വാര്‍ത്തകളില്‍ താരമാകാറുണ്ട്.  ഇപ്പോൾ ഈ കൊല്ലംകാരൻ ആണ് വാർത്തകളിലെ താരമാകുന്നത്.