കിംഗ്ഖാന്റെ വീടിനു മുന്നില്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍..!

ബോളിവുഡ് സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ തന്റെ ഈദ് മുബാറക് വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹം പുറത്ത് വിട്ട ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ആയിരങ്ങളാണ് കിംഗ്ഖാനെ ഒരു…

ബോളിവുഡ് സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ തന്റെ ഈദ് മുബാറക് വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹം പുറത്ത് വിട്ട ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ആയിരങ്ങളാണ് കിംഗ്ഖാനെ ഒരു നോക്ക് കാണാനായി അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നില്‍ തടിച്ചു കൂടിയത്. പെട്ടെന്നായിരുന്ന താരം പതിവ് പോലെ തന്റെ വീടിന്റെ ടെറസില്‍ പ്രത്യക്ഷപ്പെട്ടത്. ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം അവിടെ വെച്ച് അവര്‍ക്കൊപ്പം ഒരു സെല്‍ഫിയും പകര്‍ത്തി.

ഷാരൂഖ് എടുത്ത ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഫോട്ടോകള്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മന്നത്തില്‍ വച്ച് ആരാധകരെ കാണാന്‍ ഷാരൂഖ് എത്തുന്നത്. അദ്ദേഹത്തിന്റെ മന്നത്ത് വസതിയ്ക്ക് മുന്നിലാണ് ആരാധകര്‍ എത്തിയത്. ഈദ് ദിനത്തില്‍ നിങ്ങളെയെല്ലാം കണ്ടുമുട്ടിയത് എത്ര മനോഹരമാണ്… അള്ളാഹു നിങ്ങളെ സ്നേഹ സന്തോഷം നല്‍കി അനുഗ്രഹിക്കട്ടെ, ഈദ് മുബാറക് എന്നാണ് താരം ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചത്.

 

ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അദ്ദേഹത്തിന് തിരിച്ചും ആശംസകള്‍ നേരുകയാണ്. അതേസമയം, ഷാരൂഖാന്റെ ഏറ്റവും പുതിയ സിനിമ പത്താന്റെ വിശേഷങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സിനിമയുടെ വര്‍ക്കുകള്‍ പുരോഗമിക്കുന്ന വേളയില്‍ തന്നെ ചിത്രത്തിന്റെ ഒടിടി റിലീസിന്റെ അവകാശം കോടികള്‍ക്ക് വിറ്റു പോയതിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്.

200 കോടിയോളം രൂപയ്ക്കാണ് ഒടിടി അവകാശം വിറ്റു പോയത് എന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ഇതേ കുറിച്ച് സിനിമയുടെ നിര്‍മ്മാതാക്കള്‍ ഒന്നും തന്നെ ഔദ്യോഗികമായൊരു വിവരം പുറത്ത് വിട്ടിട്ടില്ലായിരുന്നു.