മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നു!!! അദ്ദേഹത്തെ സ്നേഹിക്കുന്നവരാണ് വിഷമിക്കുന്നത്- ഷാജി കൈലാസ്

ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് എലോണ്‍. കാളിദാസ് എന്ന കഥാപാത്രമായിട്ട് മോഹന്‍ലാല്‍ എത്തുന്ന ചിത്രം പക്ഷേ തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടാനായിട്ടില്ല. അതേസമയം മോഹന്‍ലാലിനെ കുറിച്ചുള്ള ഷാജി കൈലാസിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. ‘ഈയടുത്തായി…

ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് എലോണ്‍. കാളിദാസ് എന്ന കഥാപാത്രമായിട്ട് മോഹന്‍ലാല്‍ എത്തുന്ന ചിത്രം പക്ഷേ തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടാനായിട്ടില്ല. അതേസമയം മോഹന്‍ലാലിനെ കുറിച്ചുള്ള ഷാജി കൈലാസിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്.

‘ഈയടുത്തായി മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നതായി കാണുന്നുണ്ട്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. അവരുടെ തൊഴിലാണിതെന്ന് തോന്നുന്നത്. അവര്‍ സന്തോഷിക്കുന്നു. ബാക്കിയുള്ളവരാണ് വിഷമിക്കുന്നത്’, എന്നായിരുന്നു ഷാജി കൈലാസ് പറയുന്നത്.

പണ്ട് പല മാസികകളും പടം മോശമാണെന്ന് എഴുതുമായിരുന്നു. എന്നാല്‍ ഇന്നത് ഓരോ ദിവസവും നടക്കുന്നുണ്ട്. അതില്‍ നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. എന്തെങ്കിലും പറഞ്ഞാല്‍ അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കും. ഓരോരുത്തര്‍ക്കും അവരവര്‍ക്ക് അഭിപ്രായം പറയാന്‍ അവസരമുണ്ട്.

വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ. പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയ്ക്ക് പുറകില്‍ നില്‍ക്കുന്ന കുടുംബങ്ങളെയാണ്. സിനിമയെ വിമര്‍ശിക്കാന്‍ ഈസിയാണ്. വിമര്‍ശനങ്ങളെല്ലാം ടാര്‍ഗെറ്റഡ് ആണെന്നും സംവിധായകന്‍ പറയുന്നു.

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് എലോണ്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.