Connect with us

Hi, what are you looking for?

Film News

ബോളിവുഡിലെ വൻഹിറ്റായി ഷാരുഖിന്റെ പത്താൻ

നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിൻറേതായി പുറത്തെത്തിയ സിനിമയാണ് പത്താൻ. എന്നാൽ ചിത്രം വിജയിക്കുമോ എന്ന ആശങ്കയായിരുന്നു നിർമ്മാതാക്കൾക്ക്. എന്നാൽ ട്രേഡ് അനലിസ്റ്റുകളെ തന്നെ അമ്പരപ്പിക്കുന്ന പ്രതികരണമാണ് ചിത്രം ആദ്യദിനം മുതൽ നേടിക്കൊണ്ടിരിക്കുന്നത്. മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ബോക്‌സ് ഓഫീസിൽ ചിത്രം ഇപ്പോഴും തുടരുകയാണ്.

ജനുവരി 26 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് അഞ്ച് ദിവസത്തെ എക്സ്റ്റൻഡഡ് വീക്കെൻഡ് ആയിരുന്നു ലഭിച്ചത്. ആ ദിനങ്ങളിൽ ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 542 കോടിയാണ് ചിത്രം . രണ്ടാം വാരാന്ത്യത്തിലേക്ക് സിനിമ എത്തുമ്പോഴും പല കളക്ഷൻ റെക്കോർഡുകളും പഴങ്കഥയാക്കുന്നുണ്ട്. ഇപ്പോഴിതാ ആമിർ ഖാന്റെ ദംഗലിനെ മറികടക്കുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് കുറിക്കുന്നത്.

ഹിന്ദി ചിത്രങ്ങളിലെ എക്കാലത്തെയും വിജയ ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് പഠാൻ.പത്താനിൽ ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. ജോൺ എബ്രാഹം വില്ലൻ വേഷത്തിലുമെത്തുന്ന ചിത്രത്തിൻ സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ വൻ ഹിറ്റിലേക്കാണ് കുതിക്കുന്നത്. കൂടാതെ 100 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം പത്താന്റെ ഒടിടി വിതരണാവകാശം നേടിയത്

You May Also Like