Film News

ധർമജൻ ദേഷ്യപ്പെട്ടപ്പോൾ ആണ് കലാഭവൻ മണിയുടെ മറ്റൊരു സ്വഭാവം കാണുന്നത് കലാഭവൻ ഷാജോൺ !!

ധർമജൻ ദേഷ്യപ്പെട്ടപ്പോൾ ആണ് കലാഭവൻ മണിയുടെ മറ്റൊരു സ്വഭാവം കാണുന്നത് എന്ന് പറയുകാണ് കലാഭവൻ ഷാജോൺ, ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു ഷാജോൺ കലാഭവൻമണിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കവെച്ചത്. തന്റെ മനസ്സിനെ തൊട്ട അനുഭവമാണ് താരം പങ്ക് വെച്ചത്. ഒരു ഒറ്റക്ക് കിടക്കാൻ പേടിയുള്ള ഒരു വ്യക്തിയാണ് മണിചേട്ടൻ, അങ്ങനെ ഒരു ദിവസം മണിച്ചേട്ടന്റെ വള എന്റെ മൂക്കിൽ കൊണ്ട് എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു ഞാൻ മണിച്ചേട്ടനോട് ദേഷ്യപ്പെടുകയും ഉണ്ടയി. ഇത് കണ്ട് അടുത്തുണ്ടായിരുന്ന സലീമേട്ടനും ദിലീപേട്ടനും എല്ലാം അവിടുന്ന് മാറുക ഉണ്ടായി, ഞാൻ വേദനകൊണ്ട് അറിയാതെ ദേഷ്യപ്പെട്ട് പോയതാണ്, അതിന് ശേഷം രണ്ടുമിനിറ്റ് മണിചേട്ടൻ എന്റെ മുഖത്തേക്ക് നോക്കിയിട്ട് പോയി.

പിറ്റേദിവസം രാവിലെ ധർമ്മജന്റെ കൈപിടിച്ചു തിരിച്ചു, മണിചേട്ടൻ സ്നേഹം കൊണ്ട് ചെയ്തതാണ്, എന്നാൽ ധർമജനും ദേഷ്യപ്പെടുക ഉണ്ടായി, അതുവരെ എന്റേം ധർമജന്റെയും ഇടക്ക് കിടന്നാണ് ഉറങ്ങുന്നത്, അവിടെ നിന്നും പോയ മണിചേട്ടനെ വൈകുന്നേരം ആയിട്ടും കാണാനില്ല, ഞങ്ങൾ ചെന്ന് നോക്കിയപ്പോൾ മണിചേട്ടൻ റൂമിലിരുന്ന് കരയുക ആയിരുന്നു. നമ്മളെ സ്നേഹം കൊണ്ട് പുള്ളി എന്തേലും ചെയ്യുമ്പോൾ നമ്മൾ എന്തേലും തിരിച്ചു പറഞ്ഞാൽ പുള്ളിക്ക് വിഷമമാകും, അന്നാണ് എനിക്ക് മനസിലായത് കുഞ്ഞു കുട്ടികളെപ്പോലെയാണ് മണിച്ചേട്ടനെന്ന്.

Trending

To Top