തന്റെ ചിത്രങ്ങള്‍ അടക്കം ഈ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്, ഇതിൽ നിന്നും പലരോടും മോശമായി ചാറ്റ് ചെയ്തിട്ടുമുണ്ട്

പ്രേക്ഷകർക്ക്ച ഏറെ പരിചിതമായ താരമാണ് ശാലു കുര്യൻ, ചന്ദന മഴ എന്ന പരമ്പരയിൽ  കൂടിയാണ് ശാലു കുര്യൻ ഏറെ ശ്രദ്ധ നേടിയത്, പരമ്പരയിൽ നെഗറ്റീവ് റോൾ ആയിരുന്നു ശാലു ചെയ്‍തത്. അമൃതയെ ഉപദ്രവിക്കാനുള്ള കുരുട്ട്…

പ്രേക്ഷകർക്ക്ച ഏറെ പരിചിതമായ താരമാണ് ശാലു കുര്യൻ, ചന്ദന മഴ എന്ന പരമ്പരയിൽ  കൂടിയാണ് ശാലു കുര്യൻ ഏറെ ശ്രദ്ധ നേടിയത്, പരമ്പരയിൽ നെഗറ്റീവ് റോൾ ആയിരുന്നു ശാലു ചെയ്‍തത്. അമൃതയെ ഉപദ്രവിക്കാനുള്ള കുരുട്ട് പണികളുമായി വര്‍ഷ സജീവമായിരുന്നു. അതിനു ശേഷം നിരവധി പരമ്പരകളിൽ താരം അഭിനയിച്ചു, തട്ടീം മുട്ടീം പരമ്പരയിൽ കൂടി ശാലു പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയായി മാറി, ഹാസ്യത്തിനും ശാലു ഒട്ടും തന്നെ പിന്നിൽ അല്ല. തട്ടീം മുട്ടീമില്‍ സഹദേവന്റെ ഭാര്യയായ വിധുവായെത്തുന്നത് ശാലുവാണ്. ചാനല്‍ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് ശാലു. സോഷ്യല്‍ മീഡിയയിലൂടെയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് താരം.

ഇപ്പോൾ തന്റെ പേരിൽ ഉള്ള വ്യാജ അക്കൗണ്ടിനെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം, ഇന്‍സ്റ്റഗ്രമില്‍ വ്യാജ അക്കൗണ്ട് നിര്‍മിക്കുകയും അതിലൂടെ മറ്റുള്ളവരുമായി വളരെ മോശമായ രീതിയില്‍ ചാറ്റുകള്‍ നടക്കുന്നുവെന്ന പരാതിയുമായിട്ടാണ് താരം രംഗത്ത് എത്തിയത്, ഇന്‍സ്റ്റഗ്രം പേജില്‍ ലൈവിലെത്തിയാണ് താരം ഈ വിവരം അറിയിച്ചത്, തന്റെ ചിത്രങ്ങള്‍ അടക്കം ഈ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ടെന്നും മോശം ചാറ്റ് ശ്രദ്ധയില്‍പ്പെട്ടവര്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്ത് തനിക്ക് അയച്ചുതന്നുവെന്നും ഷാലു പറയുന്നു.ജിന്‍സി എന്ന പേരിലുള്ള ഐഡിയില്‍ നിന്നാണ് തന്റെ പേരില്‍ അശ്ലീല ചാറ്റുകള്‍ നടക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് സൈബര്‍ സെല്ലിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ടെന്നും ഷാലു ലൈവിലെത്തി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ തനിക്ക് ഇന്‍സ്റ്റഗ്രാം ഫെയ്‌സ്ബുക്ക് പേജുകളില്‍ മാത്രമേ അക്കൗണ്ട് ഉള്ളൂവെന്നും ഷാലു വ്യക്തമാക്കി.

വിവാഹശേഷവും ശാലു കുരിയൻ അഭിനയത്തിൽ സജീവമാണ്,തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്, തന്റെ മകന്റെ വിശേഷങ്ങൾ പങ്കുവെച്ചും ശാലു എത്താറുണ്ട്,ചാലയായത്. 2017 ലായിരുന്നു ശാലു മെല്‍വിന്റെ ജീവിതസഖിയായത്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു താരം. ശാലുവിനൊപ്പം ചാനല്‍ പരിപാടികളില്‍ മെല്‍വിനും പങ്കെടുത്തിരുന്നു. പ്രണയവിവാഹമായിരുന്നില്ല തന്റേതെന്നും പെണ്ണു കാണാനായി വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കണ്ടതെന്നും ശാലു പറഞ്ഞിരുന്നു.