ശാലു മേനോനും ഭർത്താവും വേർപിരിയുന്നു ? ഒടുവിൽ വാർത്തകളോട് പ്രതികരിച്ച് താരത്തിന്റെ ഭർത്താവ്

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം…

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ,  അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം വന്ന നൃത്തകലാലയത്തിൽ  പ്രവൃത്തിക്കുകയാണ്. തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു.

മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്ത കലാലയം ശാലു മേനോൻ ആണ് ഇപ്പോൾ നടത്തിക്കൊണ്ടു പോകുന്നത് ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഡാൻസ് സ്കൂളിന്റെ കാര്യങ്ങളിലാണ്. പുതിയ വീടിന്റെ പിന്നിലായുള്ള ഹാളിലാണ് ആദ്യം ഡാൻസ് സ്‌കൂൾ തുടങ്ങിയത്. ഇപ്പോൾ പലയിടങ്ങളിലായി എട്ടു ഡാൻസ് സ്‌കൂളുകൾ ശാലുമേനോൻ നടത്തുന്നുണ്ട്.

ഏറെ വിവാദങ്ങളിൽ അകപ്പെട്ട താരം വിവാഹശേഷം നല്ലൊരു കുടുംബ ജീവിതം നയിക്കുക ആയിരുന്നു, പിന്നീട് അഭിനയത്തിലേക്കും താരം തിരികെ എത്തി, എന്നാൽ കുറച്ച്‌ നാളുകളായി സോഷ്യൽ മീഡിയയിൽ താരം വിവാഹം വേർപ്പെടുത്തുന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു, ശാലു മേനോന്റെ ഭർത്താവ് സജി പങ്കുവെച്ച ചില പോസ്റ്റുകൾ ഏറ്റെടുതായിരുന്നു അങ്ങനെ വാർത്തകൾ വന്നത്, എന്നാൽ ഇപ്പോൾ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് സജി.

കൂടുതൽ  പേരും ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞോ എന്ന ചോദിച്ച് എത്തിയിരുന്നു, അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു അഭിമുഖം നൽകുന്നത്, വേർപിരിയാൻ താല്പര്യം ഉള്ള ആളല്ല ഞാൻ, ശാലുവിന് താല്പര്യം ഉണ്ടോ എന്നെനിക്കറിയില്ല, ശാലു അതിന്റെ മറുപടി നൽകട്ടെ, എന്തായാലൂം ഇപ്പോൾ ഞങ്ങൾ ആ തീരുമാനം എടുത്തിട്ടില്ല എന്നും സജി പറയുന്നു, കുറച്ച് ദിവസങ്ങൾക്ക് മുൻപ് വളരെ ഇമോഷണൽ ആയിട്ടുള്ള പോസ്റ്റാണ് സജി പങ്കുവെച്ചിരിക്കുന്നത്, അതിൽ നിന്നും ഇരുവരും വേര്പിരിഞ്ഞാണ് താമസിക്കുന്നത് എന്നും, ഇരുവർക്കും ഇടയിൽ എന്തൊക്കെയോ പ്രശ്ങ്ങൾ ഉണ്ടെന്നും വാർത്തകൾ വന്നിരുന്നു