അസ്സല് ഇടി കൊടുത്ത ആ‌ർഡിഎക്സിന് ശേഷം മലകയറി ഷെയ്ൻ നി​ഗം; ഇനി അടിയില്ല, നല്ല പ്രണയം മാത്രം!

ഷെയ്ൻ നിഗം പ്രണയ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് കട്ടപ്പനയിൽ ആരംഭിച്ചു. ആർഡിഎക്സിൻ്റെ മഹാവിജയത്തിന് ശേഷം ഷെയ്ൻ നിഗം അഭിനയാക്കുന്ന ചിത്രം കൂടിയാണിത്. മലയോര പശ്ചാത്തലത്തിലൂടെ ‘ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുകയാണ് ഈ…

ഷെയ്ൻ നിഗം പ്രണയ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് കട്ടപ്പനയിൽ ആരംഭിച്ചു. ആർഡിഎക്സിൻ്റെ മഹാവിജയത്തിന് ശേഷം ഷെയ്ൻ നിഗം അഭിനയാക്കുന്ന ചിത്രം കൂടിയാണിത്. മലയോര പശ്ചാത്തലത്തിലൂടെ ‘ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ. ആൻ്റോ ജോസ് പെരേര -എബി ട്രീസാ പോൾ എന്നിവരാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കട്ടപ്പന പട്ടണത്തിൽ മുപ്പതു കിലോമീറ്ററോളം അകലെ ചക്കുപള്ളം മാൻകവലയിൽ രൺജി പണിക്കർ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രത്തിന് തുടക്കമിട്ടത്.
വിൽസൺ തോമസ് സ്വീച്ചോൺ കർമ്മവും നടത്തി. ഇടുക്കിയിലെ ഏലക്കാടുകളിൽ നിന്നും പൊന്നുവിളയിക്കുന്ന അധ്വാനികളായ കർഷകരുടെ ജവിത പശ്ചാത്തലത്തിലൂടെ ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പ്രണയകഥയുടെ അവതരണം. പൂർണ്ണമായും യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾ നൽകിക്കൊണ്ട്, അവരുടെ വികാര വിചാരങ്ങൾക്കൊപ്പമാണ് ഈ ചിത്രത്തിന്റെ സഞ്ചാരം. രണ്ടു കുടുംബങ്ങൾക്കിടയിലൂടെ മൂന്നു പ്രണയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അനഘ മരുതോരയാണ് ( ഭീഷ്മപർവ്വം ഫെയിം) നായിക. ബാബുരാജും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്നു. രൺജി പണിക്കർ ,ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രമ്യാ സുവി,മാലാ പാർവ്വതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ – രാജേഷ് പിന്നാടൻ. സംഗീതം – കൈലാസ്. ഛായാഗ്രഹണം – ലൂക്ക് ജോസ്. എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള. കലാസംവിധാനം -അരുൺ ജോസ്. മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ കോസ്റ്റ്യം -ഡിസൈൻ അരുൺ മനോഹർ. ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്. ക്രിയേറ്റീവ് ഹെഡ് – ഗോപികാ റാണി. പ്രൊഡക്ഷൻ ഹെഡ് – അനിതാ രാജ് കപിൽ. ഡിസൈൻ – എസ് തറ്റിക്ക് കുഞ്ഞമ്മ പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ സി ജെ. ഇടുക്കിയുടെ ജീവിതത്തിന്റെ നേർക്കാഴ്ച കൂടിയാണ് ഈ ചിത്രം. എല്ലാവിധ ആ കർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റർടൈനർ ആയിരിക്കുമെന്നാണ് അണിയണ പ്രവർത്തകർ പറയുന്നത്. ക്രിസ്തുമസിന് പ്രദർശനത്തിനെത്തും വിധത്തിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.