Film News

സന്തോഷ വാര്‍ത്ത എത്തി, പക്ഷേ ഇത്രയും പോലീസ് പരിശോധനകള്‍ ഭേദിച്ച് കുഞ്ഞുമായി അവര്‍ എത്തിയതില്‍ ആശങ്ക-ഷെയ്ന്‍ നിഗം

ഇന്നലെ വൈകിട്ട് മുതല്‍ കേരളത്തെ ഒന്നടങ്കം നെഞ്ചിടിപ്പിലേറ്റിയ സംഭവമാണ് കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ സംഭവം. ഏറെ ഞെട്ടിപ്പിച്ച സംഭവമാണ് അബിഗെല്‍ സാറ റെജിയെ കാണാതായ സംഭവം. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് അബിഗേലിനെ കണ്ടെത്തിയത്. പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ക്ക് കുഞ്ഞിനെ ഉപേക്ഷിക്കുകയല്ലാതെ മറ്റ് വഴികളില്ലാതെയായി. കോളേജ് വിദ്യാര്‍ഥിനികളാണ് തനിച്ചിരിക്കുന്ന കുഞ്ഞിനെ കണ്ടത്.

22 മണിക്കൂര്‍ നീണ്ട ഉള്ളുരുകിയുള്ള പ്രാര്‍ഥനയുടെ ഫലമായിട്ടാണ് കുഞ്ഞ് അബിഗെലിനെ തിരിച്ചുകിട്ടിയത്. അബിഗെലിനെ കിട്ടിയ സന്തോഷം പങ്കുവച്ച് നിരവധി പേര്‍ എത്തുന്നുണ്ട്. നടന്‍ ഷെയ്ന്‍ നിഗമും കുഞ്ഞിനെ കിട്ടിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ്.

കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാര്‍ത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി. രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പറയാനുള്ളതെന്ന് ഷെയ്ന്‍ പറയുന്നു.

1. കുട്ടിയെ തിരിച്ചറിയാന്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതല്‍ മാധ്യമങ്ങള്‍ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവര്‍ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതില്‍ തര്‍ക്കമില്ല.

2. കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകല്‍ ഇത്രയും പോലീസ് പരിശോധനകള്‍ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തില്‍ അവര്‍ എത്തിയത് ആശങ്ക ഉളവാക്കുന്നു. സന്തോഷ വാര്‍ത്തയോടൊപ്പം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പോലീസിന് സാധിക്കട്ടെ

ഇന്നലെ വൈകുന്നേരം ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയാണ് അഭിഗേല്‍ സാറയെന്ന ഒന്നാം ക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. ഇരുവരും ട്യൂഷന് പോകും വഴിയാണ് സംഭവം. കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാര്‍ അടുത്ത് കൊണ്ട് നിര്‍ത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നു

Trending

To Top