‘പൊരുത്തം എന്ന് പറഞ്ഞാല്‍ ഇതാണ്’ കണ്ണ് കെട്ടി നൃത്തം ചെയ്ത് ശില്‍പയും മൃദുലയും- വീഡിയോ

Published by
Gargi

ഭാവന, ശില്‍പ ബാല, രമ്യ നമ്പീശന്‍, മൃദുല മുരളി, ഷഫ്‌ന, സയനോര എന്നിവരുടെ സൗഹൃദ വീഡിയോകള്‍ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒന്നിച്ചു കൂടുമ്പോള്‍ ഇവര്‍ ചെയ്യുന്ന റീല്‍സും ഡാന്‍സ് വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ശില്‍പ ബാലയും മൃദുലയും കണ്ണു കെട്ടി നൃത്തം ചെയ്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘പൊരുത്തം എന്ന് പറഞ്ഞാല്‍ ഇതാണ്’ എന്ന തലക്കെട്ടോടു കൂടി ശില്‍പയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ട്രെന്‍ഡിംഗ് ഗാനങ്ങള്‍ക്കാണ് ഇരുവരും ചുവടുവെച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. നേരത്തെ മമ്മൂട്ടി ചിത്രമായ സൈന്യത്തിലെ ഒരു ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെച്ച് ഭാവന, ശില്‍പ ബാല, മൃദുല മുരളി, ഷഫ്ന രംഗത്തെത്തിയിരന്നു. സോഷ്യല്‍ മീഡിയയില്‍ ഈ ഡാന്‍സ് ഏറെ വൈറലായിരുന്നു.