അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്..!! വിനായകന്‍ വിഷയത്തില്‍ ഷൈന്‍..!!

ഒരുത്തീ എന്ന സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തി സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ഈ വിഷയത്തില്‍ തന്റെ കാഴ്ച്ചപ്പാട് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.. വിനായകന്‍…

ഒരുത്തീ എന്ന സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തി സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ഈ വിഷയത്തില്‍ തന്റെ കാഴ്ച്ചപ്പാട് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.. വിനായകന്‍ പറഞ്ഞത് പോലെ അങ്ങനെ ഒരു പെണ്‍കുട്ടിയോട് ചോദിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു അഭിമുഖത്തില്‍ ഷൈനിന്റെ മറുപടി.

വലിയ തോതില്‍ സോഷ്യല്‍ മീഡിയയിലും മറ്റും കോളിളക്കം സൃഷ്ടിച്ച സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളായിരുന്നു വിനായകന്‍ നടത്തിയത്. താന്‍ പത്ത് സ്ത്രീകളുമായി സെക്‌സ് ചെയ്തിട്ടുണ്ടെന്ന് പൊതുവേദിയില്‍ വെച്ച് പറഞ്ഞ താരം, ഇതാണ് മീടൂ എങ്കില്‍ ഇനിയും തുടരും എന്ന്ും പറഞ്ഞിരുന്നു. സദസ്സില്‍ ഇരുന്ന ഒരു സ്ത്രീയോട് മോശമായ രീതിയിലുള്ള ചോദ്യവും വിനായകന്റെ ഭാഗത്ത് നിന്നും ഉണ്ടായി.. പിന്നീട് പ്രശ്‌നം വഷളായതോടെ മാപ്പ് പറഞ്ഞ വിനായകന്‍ രംഗത്ത് എത്തിയിരുന്നു.

ഈ വിഷയത്തിലാണ് നടന്‍ ഷൈന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്… കൃത്യമായ സെക്‌സ് എഡ്യൂക്കേഷന്‍ ഇല്ലാത്തതാണ് പല പ്രശ്ങ്ങള്‍ക്കും കാരണമെന്നാണ് നടന്‍ ഷൈന്‍ ടോം ചാക്കോ അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. ആണെന്താണ് പെണ്ണെന്താണെന്ന് കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കണം. മാതാപിതാക്കളില്‍ നിന്നോ സ്‌കൂളുകളില്‍ നിന്നോ അല്ല സെക്‌സ് എഡ്യൂക്കേഷന്‍ കുട്ടികളിലേയ്ക്ക്

എത്തുന്നത്. തെറ്റായ രീതിയിലാണ് സെക്‌സിനെപ്പറ്റി അറിയുന്നത്. താരം പറഞ്ഞു. സെക്‌സ് എന്ന വാക്ക് പറയാന്‍ പോലും ആളുകള്‍ക്ക് മടിയാണ്. അതോടൊപ്പം, സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇറങ്ങി നടക്കാനുമുള്ള സ്വാതന്ത്ര്യം വേണമെന്നും താരം കൂട്ടിച്ചേര്‍ത്തു.