Film News

കോമഡി കഥാപാത്രങ്ങള്‍ കിട്ടുന്നില്ല..!! ദശമൂലം ദാമു വീണ്ടും കളത്തിലേക്ക്..!! ചിരിക്കണമെന്ന് സുരാജ്..!!

കോമഡിയും സീരിയസ് റോളുകളും എല്ലാം സുരാജ് വെഞ്ഞാറമൂട് എന്ന ഈ കലാകാരനില്‍ ഭദ്രമാണ്. അവതാരകനായും കോമഡി കഥാപാത്രങ്ങളായും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരത്തിന്റെ മറ്റൊരു മികച്ച മുഖമായിരുന്നു പിന്നീട് ജനങ്ങള്‍ കണ്ടത്. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ കഥാപാത്രം സുരാജിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ് ആയിരുന്നു. സിനിമ കണ്ടിറങ്ങിയവരുടെ കണ്ണ് നനയിച്ച സുരാജിന്റെ ആ കഥാപാത്രത്തിന് ശേഷം അദ്ദേഹത്തെ കോമഡി റോളുകളില്‍ കണ്ടിട്ടില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ ജനഗണമനയുടെ പ്രമോഷന്റെ ഭാഗമായി പേര്‍ളി മാണി ഷോയില്‍ എത്തിയ താരം തന്റെ ആരാധര്‍ക്കായി ഒരു സര്‍പ്രൈസ് പൊട്ടിച്ചിരിക്കുകയാണ്. സുരാജിന്റെ കോമഡി കഥാപാത്രങ്ങള്‍ മിസ് ചെയ്യുന്ന മലയാളികളുടെ മുന്‍പിലേക്ക് ദശമൂലം ദാമു വീണ്ടും എത്തുന്നു എന്ന വിവരമാണ് സുരാജ് ഷോയിലൂടെ പുറത്ത് വിട്ടത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയുടെ സംവിധായകന്‍ തന്നെയാണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്..

എന്നും ഉടനെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും എന്നും അത് കണ്ട് എല്ലാവരും ചിരിക്കണം എന്നും അദ്ദേഹം പറഞ്ഞു… അതേസമയം, സീരിയസ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതല്ല വരുന്നതെല്ലാം അത്തരത്തില്‍ ഉള്ള റോളുകള്‍ മാത്രമാണെന്നും.. ആക്ഷന്‍ ഹീറോ ഹിജു എന്ന സിനിമയ്ക്ക് ശേഷമാണ് ഇങ്ങനെ വരാന്‍ തുടങ്ങിയത് എന്നും അദ്ദേഹം പറയുന്നു.. ചട്ടമ്പിനാട് എന്ന സിനിമയിലൂടെ

ആരാധകരുടെ മനസ്സില്‍ ഇടം പിടിച്ച കഥാപാത്രമായിരുന്നു സുരാജിന്റെ ദശമൂലം ദാമു എന്ന കഥാപാത്രം. ട്രോളുകളിലും മറ്റും ഇപ്പോഴും നിറഞ്ഞ് നില്‍ക്കുന്ന ഈ കഥാപാത്രത്തെ മുഴുനീള കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന സിനിമയായിരിക്കും ദശമൂലം ദാമു.

Trending

To Top