ജീവിതത്തിലേക്ക് പുതിയൊരു കൂട്ട് ; ഷൈനിന് ആശംസകളുമായി ആരാധകർ

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഷൈൻ ടോം ചാക്കോ. ഒട്ടനവധി ഹിറ്റ് കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം മനം കീഴടക്കാൻ താരത്തിന് സാധിച്ചു. ഇന്നിപ്പോൾ താരത്തിന്റെ ജീവിതത്തിലേക്ക് പുതിയ ഒരു അഥിതി കൂടി എത്തിയ സന്തോഷം…

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഷൈൻ ടോം ചാക്കോ. ഒട്ടനവധി ഹിറ്റ് കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം മനം കീഴടക്കാൻ താരത്തിന് സാധിച്ചു. ഇന്നിപ്പോൾ താരത്തിന്റെ ജീവിതത്തിലേക്ക് പുതിയ ഒരു അഥിതി കൂടി എത്തിയ സന്തോഷം ആഘോഷമാക്കുകയാണ് താരവും കുടുംബവും. ഷൈൻ ടോം ചാക്കോ തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം.

മഹീന്ദ്ര ജീപ്പ് ആണ് ഷൈനിന്റെ പുതിയ വാഹനം. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഷൈൻ ഷോറൂമിലെത്തിയത്. ഷൈനിന്റെ സ്റ്റൈലിസ്റ്റായ സാബ് ക്രിസ്റ്റിയാണ് ഈ ഒരു വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്തത്. കേക്ക് മുറിച്ച് പ്രിയപ്പെട്ടവർക്ക് നൽകുന്ന ഷൈനിന്റെ അച്ഛനെയും അമ്മയെയും വീഡിയോയിൽ കാണാം.

വാഹനത്തിനടുത്ത് നിന്ന് പകർത്തിയ ചിത്രങ്ങളും വീഡിയോയിലുണ്ട്. ഒട്ടനവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.