ആടിയും പാടിയും കൂട്ടുകാരെ കൈയ്യിലെടുത്ത് ശിവ, വീഡിയോ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ശിവാനി. ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെയും ശിവയെ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തതാണ്. പരമ്പരയോടെയാണ് താരത്തിന്റെ കരിയര്‍ മാറിയത്. പരമ്പരയിലെ കേശു- ശിവ കോമ്പിനേഷന്‍ ഹിറ്റായിരുന്നു. അഭിനയത്തില്‍ മാത്രമല്ല ഡാന്‍സും അവതരണവുമൊക്കെയായി…

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ശിവാനി. ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെയും ശിവയെ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തതാണ്. പരമ്പരയോടെയാണ് താരത്തിന്റെ കരിയര്‍ മാറിയത്. പരമ്പരയിലെ കേശു- ശിവ കോമ്പിനേഷന്‍ ഹിറ്റായിരുന്നു.
അഭിനയത്തില്‍ മാത്രമല്ല ഡാന്‍സും അവതരണവുമൊക്കെയായി സജീവമാണ് ശിവാനി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്നവയെല്ലാം വൈറലാകാറുണ്ട്.

ഇപ്പോള്‍ ശിശുദിനത്തില്‍ ക്രിസ്തു ജയന്തി സ്‌കൂളിലെ കുട്ടികളോടൊപ്പം ആടിപ്പാടുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ജയ ജയ ജയ ജയ ഹേ സിനിമയിലെ ഏറെ ട്രെന്‍ഡിംഗ് ആയ വീഡിയോ കുഞ്ഞു കുട്ടികള്‍ക്കൊപ്പം അവതരിപ്പിച്ചിരിക്കുകയാണ് താരവും.

കുട്ടികളെല്ലാം വളരെ ആവേശത്തോടെയാണ് ശിവാനിക്കൊപ്പം ആഘോഷിക്കുന്നത്.
കൂടാതെ പാട്ട് പാടി താരം കൂട്ടുകാരെ കൈയിലെടുക്കുന്നുമുണ്ട്. ഈ പിള്ളേരെ കൈയ്യിലെടുക്കാന്‍ പറ്റിയെങ്കില്‍ വെള്ളിത്തിരയില്‍ ഇതല്ല ഇതിനപ്പുറവും ചാടിക്കടക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.


കഴിഞ്ഞ കുറച്ച് ദിവസമായി ഉപ്പും മുളകിലും താരത്തിനെ കാണാത്ത വിഷമവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. പാറമട വീട്ടിലേക്ക് എത്തണം, അവിടെ ശിവാനിയുടെ കുറവുണ്ട്. ഉപ്പും മുളകും എന്ന പരിപാടിയില്‍ ഇനിയും ശിവാനി വരും എന്ന് ഒരുപാട് പേര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിന് വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ മറുപടി തരൂയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്.

അതേസമയം, ആരാധകന് താരം മറുപടിയും നല്‍കുന്നുണ്ട്. ചിക്കന്‍ പോക്സായിരുന്നു എനിക്ക്. ഉപ്പും മുളകും എന്ന പരിപാടിയാണ് എന്നെ വളര്‍ത്തിയത്. ഈ ഷെഡ്യൂളില്‍ ഞാന്‍ ജോയിന്‍ ചെയ്തുവെന്ന് താരം മറുപടിയായി കുറിച്ചു.