‘മയക്കുമരുന്ന് കേസില്‍ സീരിയല്‍ നടന്‍ അറസ്റ്റില്‍’..! ലൈവില്‍ എത്തി ഷിയാസ് കരീം..!

Published by
Nikhina

മയക്കുമരുന്ന് കേസില്‍ സീരിയല്‍ നടന്‍ ഷിയാസ് അറസ്റ്റില്‍ എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ലൈവില്‍ എത്തി നടന്‍ ഷിയാസ് കരീം. ഈ പറയുന്ന മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട വ്യക്തി ഞാന്‍ അല്ലെന്ന് അറിയിക്കുകയാണ് ഷിയാസ് കരീം., വാര്‍ത്ത പുറത്ത് വന്നതോടെ ഒരുപാട് ബുദ്ധിമുട്ട് നേരിട്ടു എന്നും അത് താന്‍ ആണോ എന്ന് പലരും വന്ന് ചോദിക്കുന്നു എന്നുമാണ് ഷിയാസ് ലൈവില്‍ എത്തി പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന ഇടപാട് കേസില്‍ സീരിയല്‍ നടന്‍ അടക്കം മൂന്ന് മലയാളികള്‍ ബംഗുളൂരുവില്‍ അറസ്റ്റിലായി എന്ന വാര്‍ത്ത പുറത്ത് വന്നത്.. താന്‍ ബംഗുളൂരുവിലാണ് ഇപ്പോള്‍ ഉള്ളത്.

അതുകൊണ്ടും ഈ കേസില്‍ ഉള്‍പ്പെട്ട സീരിയല്‍ നടന്‍ ഞാന്‍ ആണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. ഈ ഷിയാസ് ഞാന്‍ അല്ല..എന്ന് വ്യക്തമാക്കുകയാണ് ഇപ്പോള്‍ നടന്‍. ഈ ഷിയാസ് ഞാനല്ല എന്ന് അറിയിക്കുന്നു. ഏതെങ്കിലും ന്യൂസ് കൊടുത്താല്‍ അത് ആരാണെന്ന് വ്യക്തമാക്കാനുള്ള കടമ നിങ്ങളാണ് കാണിക്കേണ്ടത് എന്നും പോസ്റ്റ് പങ്കുവെച്ച് ഷിയാസ് പറഞ്ഞു.. ലൈവില്‍ എത്തി ഇത് ഞാന്‍ അല്ലെന്നും.. പലരും എന്നെ വിളിച്ചിരുന്നു വാര്‍ത്ത കണ്ടിട്ട് എന്നും ഷിയാസ് കരീം പറഞ്ഞു.

സിനിമ വലിയ ആഗ്രഹമാണ്.. ഇത്തരം വാര്‍ത്തകള്‍ ചിലപ്പോള്‍ കരിയറിനെ ബാധിച്ചേക്കാം. ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും നടന്‍ ലൈവ് വീഡിയോയില്‍ വന്ന് പറഞ്ഞു. മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് നടന്‍ ഷിയാസിന്റേത്. നടനും മോഡലുമായി തിളങ്ങിയ താരം സിനിമകളിലും ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ഷിയാസിനെ മലയാളി പ്രേക്ഷകര്‍ കൂടുതല്‍ അടുത്ത് അറിയുന്നത് ബിഗ് ബോസ് ഷോയുടെ ഒന്നാം സീസണിലൂടെയാണ്. മികച്ചൊരു മത്സാര്‍ത്ഥി തന്നെ ആയിരുന്നു ഷിയാസ്.. പിന്നീട് പ്രമുഖ മാധ്യമങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലേയും നിറസാന്നിധ്യമായി ഷിയാസ് കരീം മാറിയിരുന്നു.