മഞ്ജുവിനെ കുറിച്ച് മനസ്സ് തുറന്ന് ശോഭന

Published by
Devika Rahul

മലയാള സിനിമാലോകത്തെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ശോഭന. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതായിരുന്ന ശോഭന തന്‍റെ നൃത്ത വിദ്യാലയത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വല്ലപ്പോഴും പങ്കുവെക്കാറുണ്ട്.  അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ സജീവമായിത്തുടങ്ങിയത് . മൂന്നു തവണ ദേശീയ പുരസ്കാരം, ഒരു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇവ നേടിയിട്ടുള്ള ശോഭനയുടെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ‘കലാര്‍പ്പണ’ എന്ന പേരിലുള്ള തന്‍റെ നൃത്ത വിദ്യാലയത്തിന്‍റെ പ്രവ‍ര്‍ത്തനങ്ങളിലും ശോഭന എപ്പോളും തിരക്കിലാണ്. 1984 മുതൽ സിനിമാ ലോകത്ത് സജീവമായുള്ള നടി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലടക്കം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.

2014 വരെ സിനിമയിൽ സജീവമായിരുന്നെങ്കിലും പിന്നീട് അഭിനയം വിട്ട് നൃത്തത്തിന്‍റെ ലോകത്തായിരുന്നു. 2020ലാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചെത്തിയത്. എന്നാൽ ഇപ്പോൾ ശോഭന മഞ്ജുവിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മധുരം ശോഭനം എന്ന പരുപാടിയിൽ പങ്കെടുക്കവെ ആണ് ശോഭന മഞ്ജുവിനെ കുറിച്ച് പറഞ്ഞത്. ശോഭനയുടെ വാക്കുകൾ ഇങ്ങനെ, മഞ്ജുവിന്റെ വലിയ ഒരു ഫാൻ ആണ് ഞാൻ. മഞ്ജുവിനെ എപ്പോൾ കണ്ടാലും ഒരു ഫാൻ മോമെന്റ്റ് ആണ് എനിക്ക് ഫീൽ ചെയ്യാറുള്ളത്.

ചുമ്മാ പരസ്പ്പരം പൊക്കി പറയാൻ വേണ്ടി പറയുന്ന കാര്യം അല്ല. ഒരു ബഹുമുഖ പ്രതിഭയാണ് മഞ്ജു. വെരി ടാലന്റഡ്. മഞ്ജുവിനെ ഞാൻ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. എന്നാൽ ഒരുപാട് സമയം ഒന്നും ഇരുന്നു കാര്യം പറയാൻ ഒന്നും ആർക്കും സമയം ഇല്ലല്ലോ. എല്ലാവരും തിരക്കുള്ളവർ അല്ലെ. പക്ഷെ സംസാരിക്കുന്ന അത്രയും സമയം മഞ്ജു പച്ചയായ മനുഷ്യനെ പോലെ ആണ് സംസാരിക്കുന്നത്. ഒരു  താര ജാടയും മഞ്ജു തന്റെ തലയിൽ എടുത്ത് വെച്ചിട്ടില്ല എന്ന് തനിക് തോന്നിയിട്ടുണ്ട് എന്നുമാണ് ശോഭന പറയുന്നത്.