എന്റെ ആപ്പീസ് പൂട്ടിയത് പ്രഭുദേവ വന്നതിനു ശേഷമാണ്, തുറന്നു പറച്ചിലുമായി ശോഭന

മലയാള സിനിമാലോകത്തെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ശോഭന. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതായിരുന്ന ശോഭന തന്‍റെ നൃത്ത വിദ്യാലയത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വല്ലപ്പോഴും പങ്കുവെക്കാറുണ്ട്.  അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ സജീവമായിത്തുടങ്ങിയത് .…

മലയാള സിനിമാലോകത്തെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ശോഭന. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതായിരുന്ന ശോഭന തന്‍റെ നൃത്ത വിദ്യാലയത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വല്ലപ്പോഴും പങ്കുവെക്കാറുണ്ട്.  അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ സജീവമായിത്തുടങ്ങിയത് . മൂന്നു തവണ ദേശീയ പുരസ്കാരം, ഒരു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇവ നേടിയിട്ടുള്ള ശോഭനയുടെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ‘കലാര്‍പ്പണ’ എന്ന പേരിലുള്ള തന്‍റെ നൃത്ത വിദ്യാലയത്തിന്‍റെ പ്രവ‍ര്‍ത്തനങ്ങളിലും ശോഭന എപ്പോളും തിരക്കിലാണ്. 1984 മുതൽ സിനിമാ ലോകത്ത് സജീവമായുള്ള നടി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലടക്കം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. 2014 വരെ സിനിമയിൽ സജീവമായിരുന്നെങ്കിലും പിന്നീട് അഭിനയം വിട്ട് നൃത്തത്തിന്‍റെ ലോകത്തായിരുന്നു. 2020ലാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചെത്തിയത്.

സിനിമയും നൃത്തവും ഒന്നിച്ച് കൊണ്ട് പോകുന്നത് വലിയ വെല്ലുവിളിയായിരുന്നു. രണ്ട് മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഒന്ന് നൃത്ത സാധനയുടെ ഒരു കായികവശം. ന്നെും അത് ചെയ്യാനുള്ള ഒരു സാധ്യത ഇല്ലായിരുന്നു.ചെറിയ സിനിമകളിൽ നമ്മൾ അഭിനയിക്കുമ്പോൾ താമസിക്കുന്നത് അവിടെയുള്ള ലോഡ്ജുകളിൽ ആയിരിയ്ക്കും.  നീണ്ട മണിക്കൂറുകളുടെ ചിത്രീകരണം കഴിഞ്ഞ് മുറിയിലെത്തി പ്രാക്ടീസ് ചെയ്യുന്നത് വലിയ പ്രയാസമാണ് ,  ക്ലാസിക്കല്‍ നൃത്തത്തിന്റെ ആശയങ്ങള്‍ സിനമയിലേക്ക്, അവിടെ ചേരുന്ന വിധത്തില്‍ സ്വംശീകരിക്കുക എന്നതായിരുന്നു ബുദ്ധിമുട്ട്.

നൃത്തം ആസ്പദമാക്കിയ ചുരുക്കും ചില സിനിമകള്‍ ഒഴിച്ച് ബാക്കി എല്ലാത്തിലുമുള്ള ഡാന്‍സ് ഒരു മാറ്റത്തില്‍ കൂടി കടന്ന് പോവുകയായിരുന്നു ഞാൻ .  ഇന്ന് ബോളിവുഡ് എന്ന് വിളിക്കുന്ന ആ ശൈലിയിലേക്കുള്ള മാറ്റം ആയിരുന്നു അത് . ഞാന്‍ അതിന്റെ നടക്കും. പക്ഷേ എനിക്ക് പെട്ടെന്ന് തന്നെ മനസിലായി. ആ ശൈലി പഠിച്ച് സിനിമയ്ക്ക് ആവശ്യമുള്ള ഫോര്‍മാറ്റില്‍ അവതരിപ്പിക്കുക എന്നതാണ് ഈ ജോലിയെ സംബന്ധിച്ച് പ്രധാനം എന്ന്.ഞാൻ  ഇതെല്ലം  ഒരു വിധത്തിൽ മാനേജ് ചെയ്തു മുന്നോട്ട് പോകുക ആയിരുന്നു, അപ്പോഴാണ് പ്രഭുദേവയുടെ വരവ്.

പ്രഭുദേവ സിനിമയിൽ എത്തിയതിൽ പിന്നെ  ഫിലിം ഡാന്‍സ് എന്ന ആശയത്തെ തന്നെ പൊളിച്ചെഴുതി. ഞാന്‍ അദ്ദേഹത്തിന്റെ അച്ഛന്‍ സുന്ദരം മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സുന്ദരം മാസ്റ്റര്‍ ഗോപികൃഷ്ണയുടെ ശിഷ്യനായ തങ്കപ്പന്‍ മാസ്റ്ററുടെ ശിഷ്യനാണ്. അതുകൊണ്ട് തന്നെ ക്ലാസിക്കല്‍ രീതിയിലുടെ ചില അംശങ്ങള്‍ സുന്ദരം മാസ്റ്ററുടെ നൃത്തത്തില്‍ ഉണ്ടായിരുന്നു. പക്ഷേ പ്രഭു വന്നതോടെ എല്ലാം മാറി. അതോടെയാണ് സിനിമ നൃത്തം സംബന്ധിച്ച് എന്റെ ആപ്പീസ് പൂര്‍ണമായും പൂട്ടി പോയത്. എന്നാണ് ശോഭന പറയുന്നത്