തന്റെ മകനെ ആരാധകർക്ക് പരിചയപ്പെടുത്തി ശ്രേയ ഘോഷാൽ

ചുരുങ്ങിയ കാലം കൊണ്ട് മലയാളി ആസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് ശ്രേയ ഘോഷാല്‍. നിരവധി വ്യത്യസ്തമായ ഗാനങ്ങളുമായാണ് ഈ ഗായിക പ്രേക്ഷകരെ ഓരോ തവണയും വിസ്മയിപ്പിച്ചത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കരിയറിലെ പ്രധാനപ്പെട്ട് രണ്ട്…

ചുരുങ്ങിയ കാലം കൊണ്ട് മലയാളി ആസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് ശ്രേയ ഘോഷാല്‍. നിരവധി വ്യത്യസ്തമായ ഗാനങ്ങളുമായാണ് ഈ ഗായിക പ്രേക്ഷകരെ ഓരോ തവണയും വിസ്മയിപ്പിച്ചത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കരിയറിലെ പ്രധാനപ്പെട്ട് രണ്ട് ചിത്രങ്ങളിലും ഗാനം ആലപിക്കാനുള്ള അവസരം ഈ ഗായികയ്ക്ക് ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്, കുറച്ച് ദിവസങ്ങൾക്ക് മുന്പാണ് താരം താൻ അമ്മയാകാൻ പോകുന്ന വിവരം പുറത്ത് വിട്ടത്.  മേയ് 22നായിരുന്നു ശ്രേയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോഴിതാ, മകന്റെ പേര് ലോകത്തിന് പരിചയപ്പെടുത്തുകയാണ് ശ്രേയ.

ദേവ്‌യാൻ മുഖോപാധ്യായയെ പരിചയപ്പെടുത്തുന്നൂ. മേയ് 22 നാണ് അവനെത്തിയത്, അതോടെ ഞങ്ങളുടെ ജീവിതം എന്നേക്കുമായി മാറി. അവനെ ആദ്യമായി കണ്ടപ്പോൾ, ഒരച്ഛനും അമ്മയ്ക്കും മാത്രം അനുഭവിക്കാനാവുന്ന സ്നേഹം ഞങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു. ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നു. എന്നാണ് താരം മകന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്. മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്.

തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു കൗതുകമാണ്. മലയാളി ഗായിക അല്ലെങ്കിലും മലയാളത്തിൽ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്, നിരവധി ഗാനങ്ങൾ ശ്രേയ മലയാളികൾക്ക് വേണ്ടി സമ്മാനിച്ചു, ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 2002, 2005, 2007, 2008 എന്നീ വർഷങ്ങളിലായി നാലുതവണ ശ്രേയ ഘോഷലിനു ലഭിച്ചിരുന്നു.

2015 ഫെബ്രുവരിയിൽ ആയിരുന്നു ശ്രേയയുടെ വിവാഹം, പത്തു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് താരം വിവാഹിത ആയത്,2018 ൽ ഭൂരിഭാഗം സൂപ്പർ ഹിറ്റ് ഗാനങ്ങളെല്ലാം ശ്രേയയിൽ നിന്നായിരുന്നു. ആമി , ക്യാപ്റ്റൻ, പൂമരം, കായംകുളം കൊച്ചുണ്ണ്, തീവണ്ടി, ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഒടിയൻവരെ പ്രിയ ഗായികയുടെ ഹിറ്റ് ലിസ്റ്റിലുണ്ട്. തീവണ്ടിയിലെ ജീവാംശമായി എന്നു തുടങ്ങുന്ന ഗാനം ഇപ്പോഴും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.