‘ശരീരത്തില്‍ എവിടെയൊക്കെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട്’ ആരാധകന് മറുപടി നല്‍കി ശ്രുതി ഹാസന്‍

ശരീരത്തില്‍ എവിടെയൊക്കെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട് എന്ന ആരാധകന്റെ ചോദ്യത്തിന് മരുപടി നല്‍കി നടി ശ്രുതി ഹാസന്‍. ഇതിനു മറുപടിയായി നടി നല്‍കിയത് ഒരു ചിത്രമാണ്. മൂക്കിലേക്ക് കൈചൂണ്ടിയുള്ള ഫോട്ടോയാണ് ശ്രുതി ഹാസന്‍ പങ്കുവച്ചിരിക്കുന്നത്.…

shruti-haasan-reply-on-plastic-surgery

ശരീരത്തില്‍ എവിടെയൊക്കെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട് എന്ന ആരാധകന്റെ ചോദ്യത്തിന് മരുപടി നല്‍കി നടി ശ്രുതി ഹാസന്‍. ഇതിനു മറുപടിയായി നടി നല്‍കിയത് ഒരു ചിത്രമാണ്. മൂക്കിലേക്ക് കൈചൂണ്ടിയുള്ള ഫോട്ടോയാണ് ശ്രുതി ഹാസന്‍ പങ്കുവച്ചിരിക്കുന്നത്.

അതേസമയം താന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെന്ന് ഇതിനു മുന്‍പ് താരം തുറന്നു പറഞ്ഞിട്ടിണ്ട്. ഇന്‍സ്റ്റഗ്രാമം കുറിപ്പിലൂടെയായിരുന്നു ഇത്. ‘ഞാന്‍ വളരെ സന്തോഷത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു, ഇതെന്റെ ജീവിതമാണ്. ഇതെന്റെ മുഖമാണ്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. ഇക്കാര്യം തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടുമില്ല. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറിയെ അനുകൂലിച്ച് പ്രചാരണം നടത്തിയോ? അല്ലെങ്കില്‍ ഞാനതിന് എതിരെ സംസാരിച്ചോ? ഇങ്ങനെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

സന്തോഷിക്കൂ, സ്‌നേഹം പ്രചരിപ്പിക്കൂ’- എന്നായിരുന്നു ശ്രുതി ഹാസന്റെ പോസ്റ്റ്. അതേസമയം തടിച്ചല്ലോ, വല്ലാതെ മെലിഞ്ഞല്ലോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കാറുമില്ല. ഇതിന് വ്യക്തമായ ഉത്തരവും ശ്രുതി നല്‍കിയിട്ടുണ്ട്. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണം ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്. അത്തരം മാറ്റങ്ങള്‍ സ്വയം ഉള്‍ക്കൊള്ളാറുണ്ട്. നമ്മുടെ മാറ്റങ്ങളെ സ്വയം ഉള്‍ക്കൊള്ളുക എന്നതാണ് പ്രധാനമെന്നാണ് താരത്തിന്റെ അഭിപ്രായം.