നടി ശ്വേത മേനോന് അവതാരകന് ജീവയോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ജീവ അവതാരകനായെത്തുന്ന ക്രേസി സ്റ്റാഴ്സ് എന്ന പരിപാടിക്കിടെയാണ് ശ്വേത ഇറങ്ങിപ്പോയത്. ജീവയുടെ ചോദ്യങ്ങള്‍ കേട്ട് ദേഷ്യം പിടിച്ചാണ് ശ്വേത ഇറങ്ങിപ്പോകുന്നത്. സംഭവത്തില്‍ ഞെട്ടിയ ജീവ എന്തു ചെയ്യണമെന്നറിയാതെ ഇരിക്കുന്നതും കാണാം. എന്നാല്‍ ഇതൊരു പ്രാങ്കായിരുന്നു. ശ്വേത ജീവയ്ക്ക് നല്കിയ പ്രാങ്ക്. ശ്വേത പിന്നീട് തിരിച്ചെത്തി ജീവയോട് അതു പറയുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
അഭിമുഖത്തിന്റെ തുടക്കത്തില്‍ തന്നെ ശ്വേത അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാം. തന്നെ അഭിമുഖം ചെയ്യുന്നതിന് മുമ്പ് പ്രിപേര്ഡായിട്ട് വരണമായിരുന്നുവെന്ന് ശ്വേത പറയുന്നുണ്ട്. അഭിമുഖത്തിനു വരുമ്പോള്‍ തന്റെ സിനിമകള്‍ കണ്ടിട്ടെങ്കിലും വരേണ്ടതായിരുന്നു എന്നും ശ്വേത പറഞ്ഞു. സല്മാന് ഖാനുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു, ഇടയ്ക്കിടെ എന്റെ വിവാഹമോചനം നടക്കാറുണ്ട്, ഞാന്‍ ഓള്‍ഡേജ് ഹോമിലാണ് തുടങ്ങിയ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്ന് ശ്വേതാ പറഞ്ഞു. ജീവയെക്കുറിച്ച് കുറെ കേട്ടിട്ടുണ്ടെന്നും ഇതുപോലുള്ള മണ്ടന്‍ ചോദ്യങ്ങള്‍ താന്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും ശ്വേത പറയുന്നുണ്ട്.
ഒടുവില്‍ മലയാളത്തിലെ ചില വാക്കുകളുടെ അര്‍ഥം ജീവ ചോദിച്ചത് ശ്വേതയെ ചൊടിപ്പിച്ചു. മലയാളം അറിയില്ലെന്നത് ജീവയ്ക്ക് അറിയാവുന്നതായിരുന്നെന്നും പിന്നീട് എന്തിന് ഈ ചോദ്യം ചോദിച്ചെന്നും പറഞ്ഞ് ശ്വേത പരിപാടിയില്‍നിന്ന് പെട്ടെന്ന് ഇറങ്ങിപ്പോയി. ശ്വേതയുടെ നീക്കം തികച്ചും അപ്രതീക്ഷിതമായതിനാല്‍ ഞെട്ടിയിരിക്കുന്ന ജീവയെയാണ് പിന്നീട് കാണുന്നത്. എന്നാല്‍ തിരിച്ചെത്തി നിനക്ക് നല്ല തൊലിക്കട്ടിയാണെന്ന് ജീവയെ കെട്ടിപ്പിടിച്ച് ശ്വേത പറയുകയാണ്.