എന്റെ സ്വന്തം അമ്മയെ കൊല്ലാന്‍ നോക്കില്ലല്ലോ? ചികിത്സയ്ക്ക് സഹായം ലഭിച്ചത് കൊണ്ടാണ് വിവാദമുണ്ടാക്കുന്നത്!!! സിദ്ധാര്‍ത്ഥ് ഭരതന്‍

അടുത്തിടെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി കെപിഎസി ലളിത വിടപറഞ്ഞത്. രോഗിയായിരിക്കെയായിരുന്നു താരത്തിന്റെ മരണം. ഇതോടെ ചികിത്സ ലഭിക്കാത്തതാണ് മരണ കാരണം എന്നെല്ലാം പറഞ്ഞ് നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അമ്മയ്ക്ക് സംഭവിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ്…

അടുത്തിടെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി കെപിഎസി ലളിത വിടപറഞ്ഞത്. രോഗിയായിരിക്കെയായിരുന്നു താരത്തിന്റെ മരണം. ഇതോടെ ചികിത്സ ലഭിക്കാത്തതാണ് മരണ കാരണം എന്നെല്ലാം പറഞ്ഞ് നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അമ്മയ്ക്ക് സംഭവിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ് മകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. എന്റെ സ്വന്തം അമ്മയെ തെറ്റായ ചികിത്സ നല്‍കി താന്‍ കൊല്ലാന്‍ നോക്കില്ലല്ലോ എന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.

‘എന്റെ സ്വന്തം അമ്മയെ ഞാന്‍ തെറ്റായ ചികിത്സ നല്‍കി കൊല്ലാന്‍ നോക്കില്ലല്ലോ? കുറേ തെറ്റിദ്ധാരണയുടെ പേരില്‍ അടുത്തുള്ളവര്‍ തന്നെ പലതും പറഞ്ഞ് പ്രചരിപ്പിച്ചു. അമ്മ വല്ലാത്ത അവസ്ഥയിലായിരുന്നു. നമുക്ക് തന്നെ അമ്മയെ കാണുമ്പോള്‍ സങ്കടം വരുമായിരുന്നു.

ഫ്ളവേഴ്സ് ഒരു കോടിയില്‍ പങ്കെടുക്കവെയായിരുന്നു സിദ്ധാര്‍ത്ഥ് അമ്മയെ കുറിച്ച് തുറന്നുപറഞ്ഞത്. കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചതുകൊണ്ടുണ്ടായതാണ് വിവാദമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.