മഴക്കും കൊടുങ്കാറ്റിനും ഇടക്ക് അതും സംഭവിച്ചു, അച്ഛനായ സന്തോഷം അറിയിച്ച് സിജു

ചെറിയ വേഷങ്ങളിൽ കൂടി ഏറെ ശ്രദ്ധ നേടി നായകനായി  മാറിയ താരമാണ് സിജു വിത്സൺ, സോഷ്യൽ മീഡിയയിൽ സജീവമായ താരം  തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ താൻ അച്ഛനായ വിവരം ആരാധകരെ…

ചെറിയ വേഷങ്ങളിൽ കൂടി ഏറെ ശ്രദ്ധ നേടി നായകനായി  മാറിയ താരമാണ് സിജു വിത്സൺ, സോഷ്യൽ മീഡിയയിൽ സജീവമായ താരം  തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ താൻ അച്ഛനായ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെകുറിച്ചാണ് സിജു പറയുന്നത്. താനും ഭാര്യ ശ്രുതിയും പെൺകുഞ്ഞിന്റെ അച്ഛനും അമ്മയും ആയി എന്നാണ് താരം അറിയിച്ചത്.
“ഞങ്ങൾക്ക് ഇന്നലെ മെയ്‌ 17ന് കാറ്റും പേമാരിയുടെയും കൂടെ മുംബൈയിൽ വച്ചു ഒരു പെൺകുഞ്ഞു ജനിച്ചു. പ്രകൃതിക്കു നന്ദി”, എന്നും സിജു സോഷ്യൽമീഡിയയിൽ കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തുന്നത്.

സിജുവിനും ഭാര്യക്കും ആശംസ അറിയിച്ചുകൊണ്ടാണ് എല്ലാവരും എത്തിയത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയിലാണ് താരമിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലോക്കഡൗണിൽ തുടർന്ന് സിനിമാ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. ഹാപ്പി വെഡിങ് എന്ന ഒമർ ലുലു ചിത്രത്തിൽ നിഷ്കളങ്കനായ നായക കഥാപാത്രത്തെ അവതരിപ്പിച്ച സിജു പിന്നീട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു.  തന്റെ കഥാപാത്രങ്ങളെ എത്രോത്തോളം മികച്ചതാകാമെന്ന് ഓരോ തവണയുംശ്രദ്ധിക്കുന്ന താരമാണ് സിജു, അതുകൊണ്ട് തന്നെ സിജുവിന്‌ നിരവധി ആരാധകരാണ് ഉള്ളത്. 2017 ൽ ക്രിസ്ത്യൻ–ഹിന്ദു മതാചാര പ്രകാരമായിരുന്നു സിജുവും ശ്രുതിയും വിവാഹിതരായത്.