സിമിയുടെ വീട്ടിൽ പോകുന്ന വീഡിയോ മഞ്ജു തന്നെയാണ് പങ്കുവെച്ചത്

ബിഗ് ബോസ് താരവും നടിയും ആയ മഞ്ജു പത്രോസ് സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്വന്തം വിശേഷങ്ങളും ചിത്രങ്ങളും പങ്കിട്ടെത്തുന്ന മഞ്ജുവിന് എതിരെ സൈബർ ആക്രമണവും പതിവായിരുന്നു. ഇതിനെതിരെ പലപ്പോഴും മഞ്ജു ലൈവിൽ എത്തിയിട്ടുണ്ട്. അടുത്തിടെ…

ബിഗ് ബോസ് താരവും നടിയും ആയ മഞ്ജു പത്രോസ് സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്വന്തം വിശേഷങ്ങളും ചിത്രങ്ങളും പങ്കിട്ടെത്തുന്ന മഞ്ജുവിന് എതിരെ സൈബർ ആക്രമണവും പതിവായിരുന്നു. ഇതിനെതിരെ പലപ്പോഴും മഞ്ജു ലൈവിൽ എത്തിയിട്ടുണ്ട്. അടുത്തിടെ ആണ് താരം ഒരു യൂട്യൂബ് ചാനല ആരംഭിച്ചത്, തന്റെ വിശേഷങ്ങളും യാത്രകളും എല്ലാം മഞ്ജു തന്റെ യൂട്യൂബ് വഴി പങ്കുവെക്കാറുണ്ട്,  ബ്ലാക്കീസ് എന്ന പേരില്‍ ആണ് മഞ്ജു ചാനൽ ആരംഭിച്ചത്, മഞ്ജുവിന്റെ സുഹുർത്ത് സിമിക്കൊപ്പമാണ് മഞ്ജു ചാനൽ ആരംഭിച്ചത്, ഇരുവരും ചേർന്ന് വീഡിയോകളും ഇതിൽ ഇടുന്നുണ്ടായിരുന്നു.

നാടന്‍ ശൈലിയില്‍ വ്ളോഗുകള്‍ അവതരിപ്പിക്കുന്ന ഇരുവര്‍ക്കും നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകര്‍ നല്‍കുന്നതും. എന്നാൽ സിമിയുമായുള്ള മഞ്ജുവിന്റെ സൗഹൃദത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയത്. എന്നാൽ ഇത്തരത്തിൽ വിമർശനവുമായി എത്തുന്നവർക്ക് തക്ക മറുപടിയും മഞ്ജു തന്നെ നൽകാറുമുണ്ട്. ഇപ്പോഴിതാ മഞ്ജു തന്റെ ചാനലിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സ്ഥിരമായി യാത്ര വിഡിയോകൾ ആയിരുന്നു മഞ്ജു പങ്കുവെച്ചിരുന്നത്. എന്നാൽ ചില സാഹചര്യം കൊണ്ട് ഇപ്പോൾ യാത്രവീഡിയോ ചെയ്യാൻ പറ്റുന്നില്ല എന്ന് മഞ്ജു പറയുന്നുണ്ട്.

സിമിയുടെ വീട്ടിൽ പോകുന്ന മഞ്ജു സിമിയുമായി അടുത്തുള്ള വീട്ടിൽ പോകുന്നതും അവിടെ നിന്ന് ചക്ക ഇട്ടു കൊണ്ട് വന്നു വറക്കുന്നതും ചായയുമായി കഴിക്കുന്നതും ഒക്കെയാണ് വിഡിയോയിൽ പറയുന്നത്. തന്റെ കൂട്ടുകാരി വന്നിട്ടുണ്ട്, അവൾ മൂന്ന് മാസം ഗർഭിണി ആണ്. അവൾക്ക് ചക്ക തിന്നാൻ ആഗ്രഹം തോന്നുന്നു എന്നൊക്കെയാണ് സിമി ചക്ക ഉള്ള വീട്ടിൽ പോയി പറയുന്നതും ചക്ക ഇടാൻ അനുവാദം വാങ്ങിക്കുന്നതും എല്ലാം. ഇതെല്ലം ഉൾപ്പെടുത്തിയുള്ള മനോഹരമായ ഒരു വീഡിയോ ആണ് മഞ്ജു തന്റെ ചാനലിൽ പങ്കുവെച്ചിരിക്കുന്നത്. പതിവ് പോലെ തന്നെ ഈ വിഡിയോയും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.