തനിക്ക് ഒരിക്കലും അമ്മയാകാൻ സാധിക്കില്ല; ഞട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗായിക

ഒരിക്കലും തനിക്ക് അമ്മയാകാൻ സാധിക്കില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ ഗായികയും ഗാനരചയിതാവും നടിയും നിർമ്മാതാവുമായ സെലീന ഗോമസ്. തനിക്ക് അമ്മയാകാൻ കഴിയില്ലെന്ന് വിചാരിച്ചിരുന്ന കാലത്തെ കുറിച്ചാണ് ഗായിക സെലീന ഗോമസ് പറയുന്നത്. തന്റെ രോഗാവസ്ഥ കാരണം…

ഒരിക്കലും തനിക്ക് അമ്മയാകാൻ സാധിക്കില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ ഗായികയും ഗാനരചയിതാവും നടിയും നിർമ്മാതാവുമായ സെലീന ഗോമസ്. തനിക്ക് അമ്മയാകാൻ കഴിയില്ലെന്ന് വിചാരിച്ചിരുന്ന കാലത്തെ കുറിച്ചാണ് ഗായിക സെലീന ഗോമസ് പറയുന്നത്. തന്റെ രോഗാവസ്ഥ കാരണം തനിക്ക് അമ്മയാകാൻ സാധിക്കില്ലെന്ന് ഒരഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു.

സെലീന ഗോമസ് ഇൻസ്റ്റഗ്രാം ലൈവിലൂടെ 2020ലാണ് ബൈപോളാർ ഡിസോർഡർ എന്ന രോഗാവസ്ഥ തനിക്ക് ഉണ്ടെന്ന് തുറന്നു പറഞ്ഞത്. അതുകൊണ്ട് താൻ ബൈപോളാർ ഡിസോർഡറിനുള്ള മരുന്ന് കഴിക്കുന്നതിനാൽ അമ്മയാകാൻ സാധിക്കില്ല എന്നാണ് താൻ കരുതുന്നതെന്നും അഭിമുഖത്തിൽ സെലീന ഗോമസ് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ തനിക്ക് കുട്ടികളും കുടുംബവുമായി ജീവിക്കാനുള്ള ആഗ്രഹമുണ്ടെന്നും ഗായിക പറഞ്ഞു.

അടുത്തിടെ ഗർഭിണിയായ തന്റെ സുഹൃത്തിനെ കണ്ടതിന് ശേഷം തനിക്ക് അമ്മയാകാൻ സാധിക്കില്ലല്ലോ എന്നോർത്ത് താൻ ഒരുപാട് കരഞ്ഞിരുന്നവെന്നും അവർ പറഞ്ഞു. നേരത്തെ തനിക്ക് ചർമ്മ രോഗമുള്ളതായും സെലീന ഗോമസ് പറഞ്ഞിരുന്നു. കൂടാതെ സലീന ഗോമസ് കിഡ്നി ട്രാൻപ്ലാന്റേഷനും വിധേയായ ഗായികയാണ്.ബാർണി ആൻഡ് ഫ്രണ്ട്‌സ് എന്ന കുട്ടികളുടെ ടെലിവിഷൻ പരമ്പരയിലൂടെയാണ് ഗോമസ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്