ജീവതത്തിന്റെ രാഷ്ട്രീയത്തിൽ കണ്ണുരുട്ടലും, കയ്യാങ്കളിയും, കല്ലെറിയലുമില്ല, പരസ്പര ബഹുമാനമുള്ള ചർച്ചകൾ മാത്രം

മലയാളികളുടെ പ്രിയങ്കരി ആയി മാറിയ താരമാണ് സിതാര കൃഷ്‌ണകുമാർ, മനോഹരമായ ശബ്ധം കൊണ്ട് സംഗീത ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടാൻ സിത്താരക്ക് കഴിഞ്ഞു, സോഷ്യൽ മീഡിയയിൽ സജീവമായ സിതാര പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം…

മലയാളികളുടെ പ്രിയങ്കരി ആയി മാറിയ താരമാണ് സിതാര കൃഷ്‌ണകുമാർ, മനോഹരമായ ശബ്ധം കൊണ്ട് സംഗീത ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടാൻ സിത്താരക്ക് കഴിഞ്ഞു, സോഷ്യൽ മീഡിയയിൽ സജീവമായ സിതാര പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, തന്റെ വിവാഹ വാർഷിക ദിനത്തിൽ ആണ് താരം വേറിട്ട ഈ പോസ്റ്റുമായി എത്തിയിരിക്കുന്നത്,

രാവിലെ തന്നെ കാണുന്ന “ലവ് ബേർഡ്സ്”,” മാതൃക ടീംസ്” വിളിയുടെ ഹാങ്ങ്‌ ഓവറിൽ ഒരു കാര്യം പറഞ്ഞോട്ടെ!!! ചായ എടുക്കട്ടേ ചേട്ടാ എന്ന് പറഞ്ഞു തുടങ്ങുന്ന ബോറടി ദിവസങ്ങളില്ല ഇവിടെ!! തർക്കശാസ്ത്രത്തിലെ ലോകപ്രസിദ്ധങ്ങളായ രണ്ട് പ്രബന്ധങ്ങളിൽ ഒന്ന് എന്റെ പേരിലും, മറ്റേത് ഈ ചങ്ങായീടെ പേരിലും ആയതുകൊണ്ട്, ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്!!! ഒൻപതുമണി ന്യൂസിൽ സന്ദീപ് വാരിയറും, റഹിം സഖാവും തോറ്റുപോകുന്ന ചർച്ച !!! പക്ഷെ ജീവതത്തിന്റെ രാഷ്ട്രീയത്തിൽ കണ്ണുരുട്ടലും, കയ്യാങ്കളിയും, കല്ലെറിയലുമില്ല, പരസ്പര ബഹുമാനമുള്ള ചർച്ചകൾ മാത്രം! അങ്ങനെ തൊണ്ടവരണ്ട് ഇരിക്കുമ്പോൾ, തോളത്തുകയ്യിട്ട് ഒരു കട്ടനടിച്ചുവന്ന് വീണ്ടും….!!! ഒപ്പത്തിനൊപ്പം നിന്നുള്ള സ്നേഹിക്കൽ എങ്ങനെയാണെന്ന് കാണിച്ചു തരുന്ന മുത്തുപോലത്തെ അച്ഛനമ്മമാർ ഉണ്ട് രണ്ടാൾക്കും!! അപ്പോ ഇതങ്ങനങ്ങട്ട് പോട്ടെ!!! Haappy haaappyeeee!!!!! എന്നാണ് താരം പങ്കുവെച്ചിരിക്കുന്നത്

സ്വരശുദ്ധമായ ആലാപന മികവു കൊണ്ട് സംഗീത ലോകത്ത് തന്റേതായ സ്ഥാനപിടിച്ച ഗായികയാണ് സിതാര കൃഷ്ണകുമാർ. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തു‌ടങ്ങിയ സംഗീത മത്സര പരിപാടിയിൽ വിജയിയായിരുന്നു. . 2007 ൽ പിന്നണി ഗാനരംഗത്ത് സജീവമായ സിത്താര, 2018 ആകുമ്പോഴേക്കും സംഗീത മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴി‍ഞ്ഞിട്ടുണ്ട്. 2017 സിത്താരയെ സംബന്ധിച്ചടത്തോളം ഒരു മികച്ച വർഷമായിരുന്നു. ഒരു പിടി നല്ല പാട്ടുകൾ പാടൻ സാധിച്ചു. പാടിയ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റുമായിരുന്നു. ഇപ്പോഴിത ഗായിക എന്ന കുപ്പയാത്തി്‍ നിന്ന സംഗീത സംവിധാനത്തിലേയ്ക്ക് ചുവടു വയ്ക്കുകയാണ്. 2017 പോലെ 18 ഉം സിത്താരയ്ക്ക് ഒരു മികച്ച വർഷമായിരിക്കും. വർഷത്തിന്റെ തുടക്കത്തിൽ തന്നെ സിത്താരയെ തേടി സംസ്ഥാന അവർഡ് എത്തിയിരുന്നു. ഇതു രണ്ടാം തവണയാണ് ഇവർ സംസ്ഥാന അവാർഡിനു അർഹയാകുന്നത്.