പാർവ്വതിക്കും അമൃതക്കും പിന്നാലെ ഇനി ശീതളായി എത്തുന്നത് ഈ താരം

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ…

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളുമാണ് പരമ്പരയുടെ പ്രമേയം. ചിത്ര ഷേണായിയുടെ ഗുഡ് പ്രൊഡക്ഷന്‍ കമ്പനി ആണ് കുടുംബവിളക്കിന്‍റെ നിര്‍മ്മാണം. അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്പര യൂട്യൂബിലും ട്രെൻഡിംഗ് ലിസ്റ്റിൽ മുൻ നിരയിൽ ഉണ്ടാകാറുണ്ട്.

എങ്കിലും പരമ്പരയിൽ സ്ഥിരമായി കഥാപാത്രങ്ങൾ മാറുന്നതിൽ പ്രേക്ഷകർക്ക് ഇഷ്ടക്കേട് തോന്നാറുണ്ട്.സിനിമകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നിരവധി താരങ്ങളും കുടുംബവിളക്ക് പരമ്പരയുടെ ഭാഗമായിട്ടുണ്ട്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്ന എപ്പിസോഡുകളിൽ അഭിനയിച്ചുകൊണ്ടിരുന്നത്.റേറ്റിങ്ങിൽ ഒന്നാം നിരയിൽ തന്നെ ഉണ്ട് എങ്കിലും പ്രേക്ഷകർ നെഞ്ചേറ്റിയ താരങ്ങളുടെ പിന്മാറ്റം പലപ്പോഴും പ്രേക്ഷകർക്ക് നിരാശ നൽകുന്നതാണ്.

പരമ്പരയിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരങ്ങളാണ് അമൃതയും, പാർവതിയും , ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത യാണ് . മുൻപ് ശീതളിനെ അവതരിപ്പിച്ച പാർവതി വിവാഹത്തെ തുടർന്ന് സീരിയലിൽ നിന്നും പിന്മാറിയതോടെയാണ് ശീതളായി അമൃത എത്തിയത്. വളരെ മികച്ച പ്രകടനമാണ് അമൃത കാഴ്ച വെക്കുന്നത്, പ്രേക്ഷകർക്ക് പ്രിയങ്കരിയായ അമൃത പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്, പരമ്പരയുടെ തുടക്ക കാലത്ത് പാർവതി വിജയ് ആയിരുന്നു ശീതൾ ആയി എത്തിയത്, താരം വിവാഹിത ആയ ശേഷം ആ  വേഷം ചെയ്യാൻ അമൃത എത്തി, കഴിഞ്ഞ ദിവസം ശീതളായി ഇനി താൻ ഉണ്ടാകില്ല എന്ന് അമൃത ലൈവിൽ വന്നു പറഞ്ഞിരുന്നു, ഇപ്പോൾ ശീതൾ ആയി ഇനി എത്തുന്നത് ശ്രീലക്ഷ്മി ശ്രീകുമാർ ആണെന്നാണ് പുതിയ റിപ്പോർട്ട്. കാർത്തിക ദീപം പരമ്പരയിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതമുഖമായ മാളു എന്ന കഥാപാത്രമായി  എത്തിയ താരമാണ് ശ്രീലക്ഷ്മി, കുടുംബ വിളക്കിൽ താൻ എത്തിയ കാര്യം ശ്രീലക്ഷ്മി തന്നെ പറഞ്ഞിട്ടുമുണ്ട്.