അമ്മയെപ്പോലെ മകളും! അരുന്ധതിക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായി ശിവദ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ശിവദ. ‘നിനക്കായി’ എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ആല്‍ബങ്ങളില്‍ ഒന്നിലൂടെയാണ് താരം മലയാളികള്‍ക്ക് സുപരിചിതയായി മാറുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗെതര്‍ എന്ന…

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ശിവദ. ‘നിനക്കായി’ എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ആല്‍ബങ്ങളില്‍ ഒന്നിലൂടെയാണ് താരം മലയാളികള്‍ക്ക് സുപരിചിതയായി മാറുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സു സു സുധി വാത്മീകം എന്ന ചിത്രം താരത്തിന്റെ കരിയറില്‍ തന്നെ മികച്ച സിനിമയായി മാറി. അതിലെ മികച്ച പ്രകടനമാണ് ശിവദയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തത്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.

സു സു സുധി വാത്മീകത്തിന് ശേഷം ജയസൂര്യയോടൊപ്പം ഇടി എന്ന സിനിമയില്‍ അഭിനയിച്ച ശിവദ നിരവധി സിനിമകളില്‍ നായികയായും സഹനടിയായും ഒക്കെ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ 12-ത് മാനിലും താരം അഭിനയിച്ചിരുന്നു. സുധി വാത്മീകത്തില്‍ അഭിനയിച്ച മുരളി കൃഷ്ണനാണ് താരത്തിന്റെ ഭര്‍ത്താവ്. എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു ശിവദയും മുരളിയും സിനിമയിലേക്കെത്തിയത്.

അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മകളായ അരുന്ധതിക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.

ഒരേ മോഡല്‍ വസ്ത്രങ്ങളണിഞ്ഞ് ഫോട്ടോ ഷൂട്ടുമായെത്തിയിരിക്കുകയാണ് ശിവദയും മകളും. അമ്മയെപ്പോലെ മകളും എന്ന ക്യാപ്ഷനോടെയായാണ് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ശിവദ പോസ്റ്റ് ചെയ്തിരിക്കുന്നത്. മനോഹരമായാണ് അരുന്ധതി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിട്ടുള്ളത്. സിനിമാതിരക്കുകള്‍ക്കിടയിലും അരുന്ധതിക്ക് തന്നെ മിസ് ചെയ്യാതിരിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ശിവദ നേരത്തേ പറഞ്ഞിരുന്നു.