റീല്‍സ് താരം മീനുലക്ഷ്മി വിവാഹിതയാകുന്നു..!

സോഷ്യല്‍ മീഡിയ ഇടങ്ങളിലെ നിറസാന്നിധ്യമാണ് മീനുലക്ഷ്മി. ടിക്ക് ടോക്കിലൂടെ പ്രശസ്തയായ താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പങ്കുവെയ്ക്കുന്ന വീഡിയോകളെല്ലാം ഹിറ്റാണ്. ഇപ്പോഴിതാ മീനുലക്ഷ്മിയുടെ വിവാഹ വിവരമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അനീഷ് ഗോപാലകൃഷ്ണനാണ്…

സോഷ്യല്‍ മീഡിയ ഇടങ്ങളിലെ നിറസാന്നിധ്യമാണ് മീനുലക്ഷ്മി. ടിക്ക് ടോക്കിലൂടെ പ്രശസ്തയായ താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പങ്കുവെയ്ക്കുന്ന വീഡിയോകളെല്ലാം ഹിറ്റാണ്. ഇപ്പോഴിതാ മീനുലക്ഷ്മിയുടെ വിവാഹ വിവരമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അനീഷ് ഗോപാലകൃഷ്ണനാണ് മീനുവിന്റെ ഭാവി വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹ നിശ്ചയം നടന്നത്. കോട്ടയം സ്വദേശിയായ മീനു ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, മോജോ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ വ്യക്തിയാണ്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍, വ്‌ലോഗര്‍, ഡാന്‍സര്‍ എന്നീ നിലകളിലെല്ലാം മീനു പ്രശസ്തയാണ്. ഇന്‍സ്റ്റഗ്രാമില്‍ അടക്കം നിരവധിപ്പേരാണ് മീനുലക്ഷ്മിയ്ക്ക് ഫോളോവേഴ്‌സായി ഉള്ളത്. കുറച്ച് ദിവസം മുന്‍പ് തന്റെ പ്രിയതമന്റെ പിറന്നാള്‍ ദിനത്തിലാണ് അനീഷിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മീനുലക്ഷി ഒരു പോസ്റ്റ് പങ്കുവെച്ചത്…

നിങ്ങളെ എന്റെ ജീവിതത്തില്‍ ലഭിച്ചതിന് ഞാന്‍ വളരെ അധികം ഭാഗ്യം ചെയ്തിരിക്കുന്നു എന്നാണ് മീനു അന്ന് ഫോട്ടോ പങ്കുവെച്ച് കുറിച്ചിരുന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയവും നടന്നു എന്ന വിവരമാണ് മീനു തന്റെ ആരാധകരെ അറിയിക്കുന്നത്. ഈ സ്‌പെഷ്യല്‍ ദിനത്തിലെ ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്.

തന്റെ സഹോദരനൊപ്പവും കസിന്‍സിനൊപ്പവും ഡാന്‍സ് വീഡിയോകള്‍ പങ്കുവെച്ചായിരുന്നു സോഷ്യല്‍ മീഡിയയില്‍ താരം ആദ്യം വീഡിയോകള്‍ പങ്കുവെച്ചിരുന്നത്. പിന്നീട് മോഡലിംഗ്.. ഇന്‍ഫ്‌ളുവെന്‍സര്‍ എന്നീ നിലകളിലേക്കും താരം എത്തുകയായിരുന്നു.