ഗര്‍ഭകാലത്ത് സോനം കപൂറിന്റെ ഇഷ്ട ഭക്ഷണങ്ങളുടെ ലിസ്റ്റ് കണ്ട് ഞെട്ടി ആരാധകര്‍..!!

ബോളിവുഡ് സിനിമാ ലോകത്ത് തന്നെ ഏറെ ആരാധകരുള്ള നടിയാണ് സോനം കപൂര്‍. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താരം താന്‍ അമ്മയാവാന്‍ പോകുന്നു എന്ന വിവരം ആരാധകരെ അറിയിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നടി ഈ…

ബോളിവുഡ് സിനിമാ ലോകത്ത് തന്നെ ഏറെ ആരാധകരുള്ള നടിയാണ് സോനം കപൂര്‍. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താരം താന്‍ അമ്മയാവാന്‍ പോകുന്നു എന്ന വിവരം ആരാധകരെ അറിയിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നടി ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. തന്റെ വയറില്‍ പിടിച്ചുകൊണ്ട് ഭര്‍ത്താവിന്റെ മടിയില്‍ കിടക്കുന്ന ഒരു മനോഹരമായ ചിത്രം അന്ന് സോനം പങ്കുവെച്ചിരുന്നു. പ്രിയപ്പെട്ട നടിമാരുടെ ഗര്‍ഭകാല വിശേഷങ്ങള്‍ ആരാധകര്‍ ആഘോഷമാക്കുന്ന ഈ കാലത്ത് താരത്തിന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും വലിയ കൗതുകമാണ്. ഇപ്പോഴിതാ ഗര്‍ഭകാലത്തെ തന്റെ

Sonam-Kapoor-is-4-months-pregnant

ഇഷ്ടഭക്ഷണങ്ങളെ കുറിച്ച് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം തന്റെ ഇപ്പോഴത്തെ ഇഷ്ടഭക്ഷണങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ഥാലി ഊണ് കഴിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം ഥാലി ഊണ് എന്ന ക്യാപ്ഷാനോടെയാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജീരക റൈസ് അടക്കം മറ്റ് കറികള്‍ കൂട്ടിയുള്ള സമ്പല്‍ സമൃദ്ധമായ ഈ ഊണാണ് തനിക്ക് പ്രിയപ്പെട്ടത് എന്ന് പറയുകയാണ് സോനം കപൂര്‍. അതേസമയം, തന്റെ സുഹൃത്തായ പൂജാത്രി

ഉണ്ടാക്കിയ കേക്കിനെ കുറിച്ചും നടി സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗര്‍ഭകാലം ആയതുകൊണ്ട് ഡയറ്റില്‍ വര്‍ക്ക്ഔട്ടിന് ഒക്കെ കര്‍ശന നിലപാട് പുലര്‍ത്താറില്ല എന്നാണ് താരം പറഞ്ഞത്. ഡയറ്റും ചെയ്യുന്നതിന് പകരം യോഗയും ഒക്കെയാണ് ചെയ്യാറുള്ളത്. അതേസമയം, തന്റെ ഉള്ളില്‍ ഒരു കുഞ്ഞ് ജീവന്‍

ഉള്ളതിനാല്‍ അവനവനെത്തന്നെ ബഹുമാനിക്കുകയാണ് വേണ്ടത് എന്നും താരം ആരാധകരെ ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനെ അമ്മയാവാന്‍ പോകുന്നതിന് നടി സോനം കപൂര്‍ എടുക്കുന്ന ഓരോ മുന്‍കരുതലും ആരാധകര്‍ വളരെ കൗതുകത്തോടെ നോക്കുകയാണ്.