‘അമ്മ ചിട്ടിപിടിച്ചു വാങ്ങിയ തയ്യല്‍ മെഷിനില്‍ നിന്നാണ് സുരേന്ദ്രന്‍ എന്ന ഇന്ദ്രന്‍സിന്റെ തുടക്കം’- കുറിപ്പ്

കഴിഞ്ഞ ദിവസമാണ് നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി മരണപ്പെട്ടത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്, കുറച്ച് നാളായി കിടപ്പിലായിരുന്നു. ഇപ്പോഴിതാ ഇന്ദ്രന്‍സിന്റെ ജീവിതത്തില്‍ അമ്മയുടെ സ്വാധീനത്തെ കുറിച്ച് ഷിബു ഗോപാലകൃഷ്ണന്‍ പങ്കിട്ട കുറിപ്പ് സോഷ്യല്‍…

കഴിഞ്ഞ ദിവസമാണ് നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി മരണപ്പെട്ടത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്, കുറച്ച് നാളായി കിടപ്പിലായിരുന്നു. ഇപ്പോഴിതാ ഇന്ദ്രന്‍സിന്റെ ജീവിതത്തില്‍ അമ്മയുടെ സ്വാധീനത്തെ കുറിച്ച് ഷിബു ഗോപാലകൃഷ്ണന്‍ പങ്കിട്ട കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കുറിപ്പ് വായിക്കാം

ആലഭാരങ്ങളും ആഢംബരങ്ങളും അഴിച്ചുവച്ചു ഇത്രമേൽ നിസാരനായി ഈ മനുഷ്യൻ ഇരിക്കുന്നതു കാണുമ്പോൾ ഉള്ളിലെ സൂര്യകിരീടങ്ങളെല്ലാം വീണുടയുന്നുണ്ട്. അയാൾ അഭിനയിക്കുകയല്ല, ആരോടും കൂറ് പ്രഖ്യാപിക്കുകയല്ല, അജണ്ടകളെ ഒളിച്ചു കടത്തുകയല്ല, തയ്യൽ മെഷീനു മുന്നിൽ ഇരുന്നിരുന്നു ജീവിതം തുന്നിയെടുത്ത ഒരു മനുഷ്യൻ ഞാൻ ആരാണ് എന്നു ആത്മാവിൽ തൊട്ടു അടയാളപ്പെടുത്തുകയാണ്. അയാളുടെ ജീവിതത്തിലെ ഏറ്റവും സത്യസന്ധമായ ഒരു വേഷത്തെ അത്രമേൽ സ്നേഹത്തോടെ ജീവിച്ചു കാണിച്ചുതരികയാണ്.

അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ ഒരു തയ്യൽമെഷീൻ വച്ചാണ് സുരേന്ദ്രൻ കൊച്ചുവേലു എന്ന ഇന്ദ്രൻസ് തയ്യൽക്കട ആരംഭിക്കുന്നത്. തൂവാനത്തുമ്പികൾക്കു വേണ്ടി വസ്ത്രാലങ്കാരം ചെയ്യുമ്പോഴാണ് പദ്മരാജനോട് ടൈറ്റിൽസിൽ ഇന്ദ്രൻസ് എന്നു ചേർത്തോട്ടെ എന്നുചോദിക്കുന്നത്. അതോടെ അയാളും ഇന്ദ്രൻസായി. പിന്നെ കൊടക്കമ്പിയായി, നെത്തോലിയായി, ഒരു മനുഷ്യ ശരീരത്തിനു താങ്ങാൻ കഴിയുന്നതിനും അപ്പുറത്തെ അവഹേളനങ്ങളുടെ അവമതിപ്പുകളുടെ അതിക്രൂരമായ പൊട്ടിച്ചിരികളായി.