ഞങ്ങളെ അന്ന് വിമർശിച്ചവർക്കുള്ള മറുപടി ആണിത്, സന്തോഷം പങ്കുവെച്ച് നികേഷും സോനുവും

ഹോമോ സെക്ഷ്വല്‍ വിവാഹം ഇന്ന് മലയാളികള്‍ക്ക് അപരിചിതമായ ഒരു പദാവലിയില്ല. അത്തരം വിവാഹങ്ങളും വിവാഹിതരായവരുടെ തുറന്നുപറച്ചിലുകളും കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ മലയാളി കേട്ട് ശീലിച്ചിരിക്കുന്നു. തങ്ങളുടെ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് സ്വവർഗ്ഗാനുരാഗ വിവാഹത്തെ…

ഹോമോ സെക്ഷ്വല്‍ വിവാഹം ഇന്ന് മലയാളികള്‍ക്ക് അപരിചിതമായ ഒരു പദാവലിയില്ല. അത്തരം വിവാഹങ്ങളും വിവാഹിതരായവരുടെ തുറന്നുപറച്ചിലുകളും കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ മലയാളി കേട്ട് ശീലിച്ചിരിക്കുന്നു. തങ്ങളുടെ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് സ്വവർഗ്ഗാനുരാഗ വിവാഹത്തെ പൊതുസമക്ഷത്ത് ചർച്ചയാക്കിയ ദമ്പതിമാരാണ് സോനുവും നികേഷും. ഇപ്പോൾ ജീവിതത്തിലെ സന്തോഷ ദിനത്തെ കുറിച്ച് പറയുകയാണ് ഇരുവരും. ഇന്ന് സോനുവിന്റെയും നികേഷിന്റെയും വിവാഹ വാർഷികമാണ്, ഇരുവരും തങ്ങളുടെ മൂന്നാം വിവാഹ വാർഷികമാണ് ആഘോഷിക്കുന്നത്, ഈ വേളയിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് ഇരുവരും.

വിവാഹം കഴിച് ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 3 വർഷം തികഞ്ഞിരിക്കുന്നു…ഞങ്ങളെ കളിയാക്കിയവരുടെ മുൻപിൽ തല ഉയർത്തിപ്പിടിച്ചു തന്നെ ഞങ്ങൾ ജീവിച്ചു, ഇനിയും ജീവിക്കും ഇവിടെ തന്നെ, നിങ്ങൾക്കിടയിൽ, നിങ്ങളിൽ ഒരാളായി.…ഈ ലോകം ഞങ്ങളുടെത്‌ കൂടിയാണ് എന്നുറക്കെ പറഞ്ഞു കൊണ്ട് ഇരുവരും പരസ്പരം വിവാഹ വാർഷിക ആശംസകൾ നേരുന്നത്, നിരവധി പേരാണ് ഇരുവർക്കും ആശംസ നേർന്ന് എത്തുന്നത്.

പൊതുസമക്ഷം വിവാഹതിരായെന്ന് വെളിപ്പെടുത്തുന്ന ആദ്യ ഗേ കപ്പിളാണ് ഞങ്ങള്‍. ക്ഷേത്രത്തില്‍ പോയി മോതിരം മാറി മാലയിട്ട് വിവാഹം ചെയ്‌തെങ്കിലും നിയമപരമായി ഞങ്ങള്‍. ക്ഷേത്രത്തില്‍ പോയി മോതിരം മാറി മാലയിട്ട് വിവാഹം ചെയ്‌തെങ്കിലും നിയമപരമായി ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല. ഐപിസിയുടെ 377ാം വകുപ്പ് ഡിക്രിമിനലൈസ് ചെയ്യുന്നതിനു മുമ്പാണ് ഞങ്ങള്‍ വിവാഹം ചെയ്യുന്നത് അതിനാല്‍ അന്ന ഞങ്ങളുടെ വിവാഹം ക്രിമിനല്‍ കുറ്റമായിരുന്നു ക്ഷേത്രത്തിനുള്ളില്‍ ആരും ഇല്ലാത്ത സ്ഥലത്ത് വെച്ചാണ് മാലയിടുന്നത് . പിന്നീട് രണ്ട് മാസം കഴിഞ്ഞ് 377 ഡിക്രിമിനലൈസ് ചെയ്തു. അന്ന് മുതലാണ് ഞങ്ങള്‍ സ്വയം കല്‍പിച്ച സ്വത്വ ബോധത്തില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ തുടങ്ങുന്നത് എന്നാണ് അന്ന് ഇരുവരും പറഞ്ഞത്.