ബിഗ്‌ബോസിലേക്ക് സൗഭാഗ്യയും, ഒടുവിൽ ആ വെളിപ്പെടുത്തലുമായി താരം

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്, കുറച്ച് നാളുകൾക്ക് മുൻപാണ്…

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്, കുറച്ച് നാളുകൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. താരാകല്യാണിന്റെ ശിഷ്യൻ ആയ അർജുൻ ആണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. വളരെ ആഘോഷ പൂർവം ആയിരുന്നു വിവാഹം നടന്നത്.സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരനെ കുറിച്ചുള്ള വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് സൗഭാഗ്യയും അര്‍ജുനും.

പിന്നാലെ അർജുൻ ഫ്ളവേഴ്സിലെ ചക്കപ്പഴത്തിൽ എത്തിയിരുന്നു, വളരെ മികച്ച പ്രകടനമാണ് അർജുൻ ചക്കപ്പഴത്തിൽ കാഴ്ച്ച വെച്ചത് എന്നാൽ ഇപ്പോൾ അർജുൻ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ്,  ചക്കപ്പഴത്തിൽ നിന്നും പിന്മാറിയതിനു പിന്നാലെ അതിനുള്ള കാരണം പറഞ്ഞ് താരം എത്തിയിരുന്നു. അതൊക്കെ പറഞ്ഞ് പ്രശനം ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ് സൗഭാഗ്യ പറയുന്നത്, ഇനി ഈ ചോദ്യം ചോദിക്കരുത് എന്നും സൗഭാഗ്യ പറയുന്നു. ഷെഡ്യൂളുകള്‍ നീണ്ടു പോകുന്നു. അത് ഞങ്ങളുടെ ഡാന്‍സ് ക്ലാസിനെ ബാധിച്ചു തുടങ്ങിയതോടെയാണ് പിന്‍മാറാന്‍ തീരുമാനിച്ചത്. ഒരു മാസം വര്‍ക്കിനിടയില്‍ വളരെക്കുറച്ച്‌ അവധി ദിവസങ്ങളേ കിട്ടുന്നുള്ളൂ. രണ്ടും കൂടി മാനേജ് ചെയ്യാന്‍ പറ്റുന്നില്ല.200 വിദ്യാര്‍ഥികളുണ്ട്.

സമയമില്ല, ക്ലാസ് പിരിച്ചു വിടുന്നു എന്ന് അവരോട് എങ്ങനെ പറയും. മാത്രമല്ല, ഞങ്ങളുടെ വലിയ പാഷന്‍ കൂടിയാണ് നൃത്തം. അതില്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ടു പോകേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. എന്നാണ് അർജുൻ പറഞ്ഞത്, അർജുനും  സൗഭാഗ്യയും ഇടക്ക് ആരാധകരോട് സംസാരിക്കാൻ എത്താറുണ്ട്, തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇരുവരും ആരാധകരുമായി അറിയിക്കാറുണ്ട്, ഇപ്പോൾ ഇരുവരും ആരാധകരോട് സംസാരിക്കുമ്പോൾ ഒരാൾ ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, ബിഗ്‌ബോസിലേക്ക് വരുന്നു എന്ന വാർത്ത കേട്ടല്ലോ സത്യമാണോ എന്നായിരുന്നു സൗഭാഗ്യയോട് ആരാധകൻ ചോദിച്ചത്, എന്നാൽ സൗഭാഗ്യ ഇത് നിരസിക്കുക ആയിരുന്നു.