ഒടുവിൽ തന്റെ ശരീര ഭാരം എത്രയെന്ന് തുറന്ന് പറഞ്ഞ് സൗഭാഗ്യ, മൂക്കത്ത് വിരൽ വെച്ച് ആരാധകർ

Published by
Editor

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്,  കുറച്ച് നാളുകൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. താരാകല്യാണിന്റെ ശിഷ്യൻ ആയ അർജുൻ ആണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. വളരെ ആഘോഷ പൂർവം ആയിരുന്നു വിവാഹം നടന്നത്.സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരനെ കുറിച്ചുള്ള വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് സൗഭാഗ്യയും അര്‍ജുനും.

ഇവരുടെ വിവാഹ ശേഷമാണ് അർജുൻ ചക്കപ്പഴം പരമ്പരയിൽ അഭിനയിക്കാൻ എത്തിയത്, വളരെ മികച്ച പിന്തുണയാണ് അര്ജുന് ലഭിച്ചത്, എന്നാൽ താരം പരമ്പരയിൽ നിന്നും പിന്മാറുക ആയിരുന്നു, അർജുൻ പരമ്പരയിൽ നിന്നും പിന്മാറിയത് എല്ലാവരിലും വളരെ വേദന ഉണ്ടാക്കിയിരുന്നു, ഇതിനുള്ള കാരണവും അർജുൻ തന്നെ വ്യക്തമാക്കിയിരുന്നു, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അർജുനും സൗഭാഗ്യവും. ലോക്ക്ഡൗൺ ആരംഭിച്ചതിൽ പിന്നെ ആരാധകരുമായി ഇൻസ്റ്റഗ്രാമിൽ സംവദിക്കാൻ സമയം കണ്ടെത്തിയ സൗഭാഗ്യ സാധാരണ പലരും പറയാൻ മടിക്കുന്ന ഒരു കാര്യം ധൈര്യപൂർവം വെളിപ്പെടുത്തിയിരിക്കുകയാണ്.

ശരീരഭാരം എത്രയെന്നു ചോദ്യത്തിനാണ് സൗഭാഗ്യ മറുപടി നൽകിയത്, പല നടിമാരും ഡയറ്റും ജിം വർക്ക്ഔട്ട് ചെയ്തുമെല്ലാം തടികുറച്ചാൽ തങ്ങളുടെ ശരീരഭാരം മറച്ചുവയ്ക്കാറില്ല. എന്നാൽ സൗഭാഗ്യയോടുള്ള ചോദ്യം ഇപ്പോൾ 75 കിലോയ്ക്ക് മേലെ ഭാരമില്ലേ എന്നായിരുന്നു. ‘അതെ’ എന്ന് മാത്രമല്ല, തന്റെ കൃത്യമായ ശരീരഭാരം എത്രയെന്ന് സൗഭാഗ്യ ഒരു മടിയുമില്ലാതെ പറയുകയും ചെയ്തുഇപ്പോൾ 84 കിലോ ഉണ്ടെന്നാണ് സൗഭാഗ്യ നൽകിയ മറുപടി. ഭക്ഷണപ്രിയയാണെങ്കിലും മുൻപ് അർജുനുമൊത്ത് ജിം സന്ദർശിക്കുന്ന വീഡിയോകൾ സൗഭാഗ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്