ആരാധകരെ നിരാശയിലാഴ്ത്തി ബിടിഎസ്; ഇനി ഇടവേള

ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക് ബാന്‍ഡ് ആണ് ബിടിഎസ്. ബിടിഎസിന്റെ പുതിയ വീഡിയോകള്‍ക്കായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറ്. എന്നാല്‍ ആരാധകര്‍ക്ക് ഏറെ നിരാശയുണ്ടാക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ബിടിഎസ് നടത്തിയിരിക്കുന്നത്. ഒരു അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ്…

ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക് ബാന്‍ഡ് ആണ് ബിടിഎസ്. ബിടിഎസിന്റെ പുതിയ വീഡിയോകള്‍ക്കായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറ്. എന്നാല്‍ ആരാധകര്‍ക്ക് ഏറെ നിരാശയുണ്ടാക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ബിടിഎസ് നടത്തിയിരിക്കുന്നത്. ഒരു അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് കെ പോപ്പ് താരങ്ങള്‍. ബാന്‍ഡ് രൂപീകരിച്ച് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നടത്തിയ പ്രത്യേക അത്താഴ വിരുന്ന് ‘ഫെസ്റ്റ 2022ന്’ ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം.

വ്യക്തിഗത കരിയര്‍ പിന്തുടരുന്നതിന് വേണ്ടിയാണ് ഈ ഇടവേള എന്നാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത് എങ്കിലും മടങ്ങി വരവ് എന്നാണെന്ന് അറിയിച്ചിട്ടില്ല. തങ്ങള്‍ എന്നെങ്കിലും മടങ്ങിവരുമെന്ന് മാത്രമാണ് സംഘം ആരാധകരെ അറിയിച്ചിരിക്കുന്നത്. ബാങ്താന്‍ സൊന്യോന്ദാന്‍ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്‌കൗട്ട്‌സ് എന്നാണ് ബിടിഎസിന്റെ പൂര്‍ണ്ണരൂപം. ആര്‍എം, ജെ-ഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജി-മിന്‍, വി, ജംഗ്കൂക്ക് എന്നിവരാണ് സംഘത്തിലുള്ളത്.

കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും കൂടുതല്‍ ആര്‍ജ്ജവത്തോടെ തിരികെ വരുമെന്നും ബാന്‍ഡ് അംഗം ജംഗൂക് ഉറപ്പു നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ ‘ഡൈനമൈറ്റ്’ എന്ന മ്യൂസിക് വീഡിയോയിലൂടെ സംഗീത പ്രേമികള്‍ക്കിടയില്‍ തരംഗം തീര്‍ക്കാന്‍ ബിടിഎസിന് സാധിച്ചിരുന്നു. തങ്ങളുടെതന്നെ മുന്‍ റെക്കോര്‍ഡാണ് ഈ മ്യൂസിക് വീഡിയോയിലൂടെ ബിടിഎസ് മറികടന്നത്.