Film News

എന്തിനാണ് എന്നെ വിട്ട് പോയത്, വേഗം എന്റെ അരികിലേക്ക് വരൂ, വേദന പങ്കിട്ട് സൗഭാഗ്യ വെങ്കിടേഷ്

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്, കുറച്ച് നാളുകൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. താരാകല്യാണിന്റെ ശിഷ്യൻ ആയ അർജുൻ ആണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. വളരെ ആഘോഷ പൂർവം ആയിരുന്നു വിവാഹം നടന്നത്.സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരനെ കുറിച്ചുള്ള വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് സൗഭാഗ്യയും അര്‍ജുനും. അടുത്തിടെ സൗഭാഗ്യ ഗർഭിണി ആണെന്ന വിവരം അർജുൻ പുറത്ത് വിട്ടത്, പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. പിന്നാലെ തന്റെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് താരം എത്തിയിരുന്നു, ഇപ്പോൾ തന്റെ അച്ഛന്റെ ഓർമ്മ ദിനത്തിൽ വൈകാരികമായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം.

കുഞ്ഞിന് അദ്ദേഹത്തെ പോലെയൊരു ഡാഡിയുണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ഇടയ്ക്ക് ചിന്തിക്കാറുണ്ട്. പിന്നെ ഞാൻ തിരിച്ചറിയും അദ്ദേഹത്തിന്റെ സാന്നിധ്യം ജീവിതത്തിലുണ്ടാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണെന്ന്. ഞാൻ എന്റെ ഡാഡിയെ മാത്രമല്ല് മിസ് ചെയ്യുന്നത്. ഒരു മൂത്ത ചേട്ടനേയും ഇളയ അനിയനേയും മിസ് ചെയ്യുന്നുണ്ട്, ഒരു ബേബി ബോയിയേയും നല്ല് സുഹൃത്തിനേയും വികൃതിപയ്യനേയും മിസ് ചെയ്യുന്നു, ശല്യം ചെയ്യുന്ന ഇഡിയറ്റിനേയും എന്റെ സുരക്ഷിതമായ ഇടത്തേയുമാണ്. എന്റെ സ്ലീപ്പിംഗ് പില്ലോ. കോഫി വിദഗ്ധൻ, പ്രിയപ്പെട്ട കൊമേഡേിയൻ.

അതങ്ങനെ നീണ്ടു പോവുകയാണ്.ഞാൻ തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ഞാൻ അദ്ദേഹത്തെ ഓർക്കും. കാരണം സുഖമില്ലാതാകുന്നത് വരെ അദ്ദേഹമായിരുന്നു രാവിലെ എനിക്ക് ഭക്ഷണം തന്നിരുന്നത്. ഞാൻ ബ്രേക്ക്ഫാസ്റ്റ് മുടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനായിരുന്നു അത്. ജൂലൈ 30 എന്ന ഈ ദിവസം എനിക്ക് നഷ്ടമായത് എന്തെന്ന് ഇപ്പോഴും വിശദീകരിക്കാൻ സാധിച്ചിട്ടില്ല. എന്തിനാണ് ഇത്രവേഗം പോയത്. എനിക്കരികിലേക്ക് തിരികെ വരൂ. നാല് വർഷങ്ങൾ, സമയം ഒരിക്കലും സുഖപ്പെടുത്തില്ല. നിരവധിപ്പേരാണ് നടിക്ക് ആശ്വസവാക്കുകളുമായെത്തുന്നത്.

Trending

To Top